Mathrubhumi Logo
  varky vithayathil

ശ്രേഷ്ഠപിതാവിന് അങ്കമാലിയില്‍ താത്കാലിക വിശ്രമം

Posted on: 01 Apr 2011


അങ്കമാലി: കാലംചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഭൗതികശരീരം കബറടക്കം വരെ ശീതീകരിച്ച് സൂക്ഷിക്കുന്നതിനായി അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയില്‍ കൊണ്ടുവന്നു.

വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഭൗതിക ശരീരം എറണാകുളം ലിസി ആസ്പത്രിയില്‍ നിന്ന് ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയില്‍ എത്തിച്ചത്. ആസ്പത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിരവധി വാഹനങ്ങളുടെയും വന്‍ ജനാവലിയുടെയും അകമ്പടിയോടെയാണ് ഭൗതികശരീരം ആസ്പത്രിയില്‍ കൊണ്ടുവന്നത്. വലിയ ഇടയനെ ഒരുനോക്ക് കാണാനും അന്ത്യോപചാരം അര്‍പ്പിക്കുന്നതിനുമായി നിരവധിപേര്‍ ആസ്പത്രിയിലെത്തി. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് അടക്കമുള്ളവര്‍ ബുദ്ധിമുട്ടി.

ലിസി ആസ്പത്രിയില്‍ ശീതീകരണ സംവിധാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് കര്‍ദിനാളിന്റെ ശരീരം ലിറ്റില്‍ഫ്ലവര്‍ ആസ്പത്രിയിലേക്ക് കൊണ്ടുവന്നത്. ഒരുമണിക്കൂര്‍ നേരം ആസ്പത്രിയില്‍ പൊതുദര്‍ശനത്തിന് വച്ചു. പ്രാര്‍ത്ഥനയും ഒപ്പീസും ഉണ്ടായി. പ്രാര്‍ത്ഥനയ്ക്ക് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയും ഒപ്പീസിന് അങ്കമാലി ബസലിക്ക റെക്ടര്‍ ഫാ. ജോസഫ് കല്ലറയ്ക്കല്‍, ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രി ഡയറക്ടര്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവരും നേതൃത്വം നല്‍കി. യാക്കോബായ സഭാ മെത്രാപ്പോലീത്ത ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

റോമില്‍ പോയിരിക്കുന്ന സഭാ പിതാക്കന്മാര്‍ തിരിച്ചെത്തിയശേഷം 10ന് കബറടക്ക ശുശ്രൂഷ നടക്കുമെന്നാണ് സഭാവൃത്തങ്ങള്‍ നല്‍കിയ സൂചന. അതുവരെ ശരീരം ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയില്‍ സൂക്ഷിക്കും.

കേന്ദ്രമന്ത്രി വയലാര്‍ രവി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രി ജോസ് തെറ്റയില്‍, കെ.പി. ധനപാലന്‍ എം.പി, പി.ടി. തോമസ് എം.പി, മുന്‍ എം.പി. എ.സി. ജോസ്, അങ്കമാലി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോണി നെല്ലൂര്‍, ആലുവ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത്, ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിമാരായ ബി.ഡി. ദേവസി, കെ.ടി. ബെന്നി, പെരുമ്പാവൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥനാര്‍ഥി ജെയ്‌സണ്‍ ജോസഫ്, മുന്‍ എം.എല്‍.എ. പി.ജെ. ജോയി, അങ്കമാലി നഗരസഭാ ചെയര്‍മാന്‍ സി.കെ. വര്‍ഗീസ് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.

കര്‍ദിനാളിന്റെ പിതൃസഹോദരന്റെ മകള്‍ അന്നംകുട്ടി വീല്‍ചെയറിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, അതിരൂപതാ പ്രോ വികാരി ജനറാള്‍ ഫാ. ജോസ് പുത്തന്‍വീട്ടില്‍, അതിരൂപതാ ചാന്‍സലര്‍ ഫാ. വര്‍ഗീസ് പൊട്ടയില്‍ തുടങ്ങി നിരവധി വൈദികരും കന്യാസ്ത്രീകളും ഓപ്പീസിലും പ്രത്യേക പ്രാര്‍ത്ഥനയിലും പങ്കെടുത്തു.

മാര്‍ വര്‍ക്കി വിതയത്തിലിന്റെ സഹോദരങ്ങളായ ഡോ. ആന്റ ണി വിതയത്തില്‍, സിസ്റ്റര്‍ മരിയ ത്രേസ്യ എന്നിവര്‍ രാത്രിയോടെ 8.45ന് ആസ്പത്രിയിലെത്തിയെങ്കിലും ഭൗതികശരീരം കാണാനായില്ല




ganangal


മറ്റു വാര്‍ത്തകള്‍

  12 »

 

varki_condelnse Discuss