Mathrubhumi Logo
vs-nayakan_right
vs-nayakan_1st

മലമ്പുഴയില്‍ ചുവരെഴുത്ത്; പിന്നെ മായ്ക്കല്‍

Posted on: 18 Mar 2011

മലമ്പുഴമണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ഥിയായി വി.എസ്. അച്യുതാനന്ദനെ ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും മണ്ഡലത്തിലെ ചുവരുകളില്‍ എ. പ്രഭാകരനുവേണ്ടി വോട്ടഭ്യര്‍ഥന.
മലമ്പുഴയില്‍ വി.എസ്. അല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയും പരിഗണനയിലുണ്ടായിരുന്നില്ലെന്ന സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായിവിജയന്റെ പ്രസ്താവന ശരിയല്ലെന്ന് തെളിയിക്കുന്നതാണ് ചുവരെഴുത്ത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികപ്രഖ്യാപനം വന്നതോടെ പ്രഭാകരനുവേണ്ടി എഴുതിയ ചുവരെഴുത്തുകള്‍ മായ്ക്കുന്ന തിരക്കായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് സി.പി.എം. സ്ഥാനാര്‍ഥിപട്ടിക ജില്ലാ കമ്മിറ്റികളുടെ പരിഗണനയ്ക്കുവിടുമ്പോള്‍ മലമ്പുഴയില്‍ എ. പ്രഭാകരനായിരുന്നു സ്ഥാനാര്‍ഥി. വി.എസ്. അച്യുതാനന്ദന്‍ അനാരോഗ്യംമൂലം സ്വയം മത്സരിക്കാതിരിക്കയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ ജില്ലാകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാടിന്റെ ജില്ലാകമ്മിറ്റിയില്‍ ടി. ശിവദാസമേനോനാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വി.എസ്സിന്റെ അനുയായിയായ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എ. പ്രഭാകരന്‍ മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പായി. തുടര്‍ന്ന് ചന്ദ്രനഗര്‍ പിരിവുശാലയ്ക്കുസമീപം കൊട്ടേക്കാട് റോഡിലും മരുതറോഡ് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലും എ. പ്രഭാകരന് വോട്ടഭ്യര്‍ഥിച്ച് ചുവരെഴുത്തുകള്‍ നിറഞ്ഞു.
എന്നാല്‍, വെള്ളിയാഴ്ച ഉച്ചയോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞ് വി.എസ്. വീണ്ടും മത്‌സരിക്കാന്‍ തയ്യാറായതോടെ മലമ്പുഴമണ്ഡലം വി.എസ്സിനുവേണ്ടി നല്‍കാനും പ്രഭാകരന്‍ സന്നദ്ധനായി. അപ്പോഴും പിരിവുശാല-ആലമ്പള്ളം റോഡില്‍ പ്രഭാകരനുവേണ്ടിയുള്ള ചുവരെഴുത്തുണ്ടായിരുന്നു.



ganangal
Discuss