വഴിത്തിരിവായതും കണ്ണൂര്‍
പി.പി. ശശീന്ദ്രന്‍ Posted on: 18 Mar 2011
എല്ലാം 2006-ന്റെ തനിയാവര്‍ത്തനം തന്നെ; പലരും നാടകമെന്നും വിശേഷിപ്പിക്കുന്നു. അണികളുടെ രോഷപ്രകടനങ്ങളിലും പ്രവര്‍ത്തകരുടെ മുറുമുറുപ്പുകളിലും പ്രതിസ്ഥാനത്ത് സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തിലെ കണ്ണൂര്‍ ലോബിയായിരുന്നു-വിശേഷിച്ചും പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും.
വി.എസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ സംസ്ഥാനത്ത് എവിടെയും ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ പഴികേട്ടത് സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയായിരുന്നു. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം തിരുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതും കണ്ണൂര്‍ തന്നെ. വിഭാഗീയത കത്തിക്കാളിയപ്പോഴൊക്കെ പിണറായിക്ക് പിന്നില്‍ അണിനിരന്ന കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പക്ഷേ വ്യാഴാഴ്ച നേരെ മലക്കംമറിഞ്ഞു. നാലഞ്ച് പേരൊഴികെ എല്ലാവരും വി.എസ്. മത്സരരംഗത്തുണ്ടാവണമെന്ന് ശഠിക്കുകയായിരുന്നു. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന നേതൃയോഗങ്ങിലും ഇതിന്റെ കാറ്റ് വീശിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തില്‍ പി.കെ. ശ്രീമതി, എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍ എന്നിവരൊക്കെ വി.എസിന് വേണ്ടി വാദിച്ചു. സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാനക്കമ്മിറ്റിക്ക് മുന്നില്‍ എത്തിയപ്പോള്‍ എതിര്‍പ്പ് ശക്തമായി ഉയര്‍ത്തിയവരില്‍ പ്രധാനിയും കണ്ണൂരില്‍ നിന്ന് തന്നെയായിരുന്നു. ഇടതുമുന്നണി കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ കൂടിയായ കെ.പി. സഹദേവന്‍, എം.വി. ജയരാജന്‍ എന്നിവരൊക്കെ വി.എസ്. മത്സരരംഗത്തുണ്ടാകേണ്ടതിന്റെ ആവശ്യം അവതരിപ്പിച്ചു. സംസ്ഥാനക്കമ്മിറ്റിയില്‍ ചര്‍ച്ച മുറുകിയപ്പോഴാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വീണ്ടും യോഗം ചേര്‍ന്നത്. പക്ഷേ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയായിരുന്നു സെക്രട്ടേറിയറ്റിന്റെ തീരുമാനം.
ഈ തീരുമാനമാണ് അണികള്‍ തെരുവില്‍ ചോദ്യം ചെയ്തത്. ''വി.എസ്. എന്ന വടവൃക്ഷത്തെ വെട്ടിമാറ്റാനുള്ള നീക്കം, പാര്‍ട്ടി സ്‌നേഹത്തിന്റെ പേരു പറഞ്ഞ് കണ്ണുംകെട്ടി, വായും പൊത്തി നോക്കിനില്‍ക്കാന്‍, ഇല്ലാ-ഞങ്ങള്‍ക്കാവില്ല'' എന്ന മുദ്രാവാക്യം ഉയര്‍ത്തിനീങ്ങിയ പ്രകടനത്തില്‍ പാര്‍ട്ടിയംഗങ്ങള്‍ കുറവായിരിക്കാം. പക്ഷേ എന്തിനും ചാടിയിറങ്ങാറുള്ള അണികളായിരുന്നു അവര്‍. ''പാര്‍ട്ടി എന്നാല്‍ കണ്ണൂരല്ല'' എന്ന മുദ്രാവാക്യവും വ്യാപകമായി മുഴങ്ങി. കണ്ണൂര്‍ നേതാക്കളുടെ പടങ്ങളില്‍ ചാണകമെറിഞ്ഞും നേതാക്കളുടെ വീട്ടുപടിക്കല്‍ കരിങ്കൊടി ഉയര്‍ത്തിയുമുള്ള പ്രതിഷേധത്തിന്റെ ചൂടും ചൂരും കണ്ണൂരിലെ നേതൃത്വവും തിരിച്ചറിഞ്ഞൂവെന്നതാണ് പ്രധാനം. സി.പി.എമ്മിന്റെ കണ്ണൂരിലെ ചില നേതാക്കളെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കാസര്‍കോട്ട് അമിതാവേശത്താല്‍ പ്രകടനക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഇതിനിടയില്‍ ഒട്ടേറെ സ്ഥാനാര്‍ഥികള്‍ പ്രവര്‍ത്തന രംഗത്തിറങ്ങാനാവാതെ കുഴങ്ങി. വി.എസിന് വേണ്ടി ഫാക്‌സ് സന്ദേശങ്ങള്‍ ഡല്‍ഹിവരെ പറന്നു. ആഴ്ചകള്‍ക്ക് മുമ്പുതന്നെ വി.എസിന് എതിരായ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെയാണ് കാര്യങ്ങള്‍ നീക്കുന്നതെന്നായിരുന്നു പ്രചാരണം. അതുകൊണ്ടുതന്നെ സംസ്ഥാന നേതൃത്വത്തിനൊപ്പം ഔദ്യോഗികപക്ഷം ഉറച്ചുനിന്നു. പക്ഷേ ജനവികാരം എതിരാണെന്ന് അതിവേഗം തിരിച്ചറിഞ്ഞവര്‍ അപകടസൂചന നല്‍കി. പൊളിറ്റ്ബ്യൂറോ യോഗത്തില്‍ സംബന്ധിച്ച പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പക്ഷേ തിരക്കഥ മാറ്റിയെഴുതാന്‍ തുനിഞ്ഞില്ല; ഇപ്പോഴത്തെ എല്ലാ പ്രതിസന്ധികള്‍ക്കും ഉത്തരവാദികള്‍ ഇവര്‍തന്നെ എന്ന് പറഞ്ഞ് ഔദ്യോഗിക പക്ഷത്തിലെ ഭൂരിപക്ഷവും മാറിനില്‍ക്കുന്ന കൗതുകകരമായ ദൃശ്യങ്ങളാണ് സി.പി.എമ്മിന്റെ അന്തപ്പുരങ്ങളില്‍ ഇപ്പോള്‍ കാണാനാവുന്നത്.
അതേസമയം കേരളത്തിലെ ഏറ്റവും സുസ്സംഘടിതമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിന്റെ ദയനീയമായ പരാജയം കൂടിയാവുന്നു പുതിയ സംഭവവികാസങ്ങള്‍.12 വര്‍ഷമായി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുള്ള പിണറായി വിജയന്റെ കൈകളില്‍ തന്നെയാണ് പ്രസ്ഥാനവും പ്രസ്ഥാനത്തിന്റെ മാധ്യമശൃംഖലയും. പിണറായിയുടെ ഏറ്റവും വിശ്വസ്തരും കെട്ടുറുപ്പുള്ളതുമായ കമ്മിറ്റിയാണ് സ്വന്തം തട്ടകമായ കണ്ണൂര്‍. അവിടെപ്പോലും തന്റെ തീരുമാനത്തിന് നിര്‍ണായകഘട്ടത്തില്‍ പിന്തുണ ഉറപ്പിക്കാനായില്ല എന്നത് പിണറായിയുടെ രാഷ്ട്രീയജീവിതത്തിലെ വലിയ തിരിച്ചടിയായി. മുന്നണിയെ നയിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കോടിയേരി ബാലകൃഷ്ണനും പുതിയ വിഴിത്തിരിവുകള്‍ ആശാവഹമല്ല. പ്രത്യേകിച്ചും അണികള്‍ ഇവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഈ ഘട്ടത്തില്‍.