Mathrubhumi Logo
vs_achudnanandhan_right
vs_achudhanadhan_left

വി.എസ്. വിഭാഗം തിരഞ്ഞെടുപ്പ്പ്രചാരണം ബഹിഷ്‌കരിക്കും

Posted on: 17 Mar 2011

നീലേശ്വരം: നിയമസഭാതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പൂര്‍ണമായും വിട്ടുനില്ക്കാന്‍ വി.എസ്. വിഭാഗം തീരുമാനിച്ചതായറിയുന്നു. ഈ സാഹചര്യത്തില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാകാനിടയുണ്ട്.

അവസാനനിമിഷംവരെ വി.എസ്സിന് സീറ്റ് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അണികള്‍. സംസ്ഥാനക്കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍പോലും വി.എസ്സിനോട് നീതി കാട്ടിയില്ലെന്ന് അണികള്‍ ആരോപിക്കുന്നു. വരും ദിവസങ്ങളില്‍ ശക്തമായ പ്രചാരണപരിപാടികളുമായി രംഗത്തിറങ്ങാനാണ് വി.എസ്. വിഭാഗത്തിന്റെ തീരുമാനം.




ganangal
Discuss