എങ്ങും വി.എസ്.അനുകൂല പ്രകടനങ്ങള്‍
Posted on: 17 Mar 2011
കണ്ണൂര്‍: നിയമസഭയിലേക്ക് വി.എസ്.അച്യുതാനന്ദന്‍ മത്സരിക്കേണ്ടതില്ലെന്ന സി.പി.എം. തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധപ്രകടനം നടന്നു. പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ഏറെയും യുവാക്കളാണ്.
കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളിലാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. സെക്രട്ടേറിയറ്റിന്റെ തീരുമാനം പുറത്തുവന്ന് മിനിട്ടുകള്‍ക്കകം ജില്ലയില്‍ പലയിടത്തും പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും പ്രകടനംനടത്തി.
നീലേശ്വരം, മടിക്കൈ, കാഞ്ഞങ്ങാട്, കൊടക്കാട്, വേങ്ങാപ്പാറ, പിലിക്കോട് ചൂരിക്കൊവ്വല്‍, തടിയന്‍കൊവ്വല്‍, ഉദിനൂര്‍, മാണിയാട്ട്, തൃക്കരിപ്പൂര്‍, ഇളമ്പച്ചി, പള്ളിക്കര ഭാഗങ്ങളിലാണ് പ്രകടനം ഉണ്ടായത്.
ആദ്യപ്രകടനം നീലേശ്വരത്തായിരുന്നു. കാഞ്ഞങ്ങാട് ടൗണിലും പിലിക്കോട് ചൂരിക്കൊവ്വലിലും രാത്രി പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനമാണ് നടത്തിയത്.
കാസര്‍കോട് ജില്ലയില്‍ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ മടിക്കൈയില്‍ പത്തിടങ്ങളിലാണ് വി.എസ്. അനുകൂലപ്രകടനം നടന്നത്. മേക്കാട്ട്, ബങ്കളം, കൂലോംറോഡ്, കാലിച്ചാംപൊതി, പള്ളത്തുവയല്‍, നാര, പൂത്തക്കാല്‍, ഇരിക്കുളം, കാഞ്ഞിരപ്പൊയില്‍, കറുവളപ്പ് എന്നിവിടങ്ങളിലാണ് പ്രകടനമുണ്ടായത്. എല്ലാപ്രകടനങ്ങളിലും പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. കിഴക്കന്‍ മലയോരത്തെ സി.പി.എം. ശക്തികേന്ദ്രമായ കമ്പല്ലൂരിലും പെരിയബസാറിലും കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലും രാത്രിവൈകി പ്രകടനംനടന്നു. രക്തസാക്ഷി ഗ്രാമമായ കയ്യൂര്‍ തായലിലും വി.എസ്. അനുകൂലപ്രകടനം ഉണ്ടായി.
കഴിഞ്ഞതവണ വി.എസ്സിന് സീറ്റ് നിഷേധിച്ചപ്പോള്‍ ആദ്യം പ്രകടനംനടന്നത് കാഞ്ഞങ്ങാട് മേഖലയിലെ പാര്‍ട്ടിഗ്രാമങ്ങളിലാണ്. ഇത്തവണ ആ ഗ്രാമങ്ങളിലും മറ്റിടങ്ങളിലും പ്രകടനംനടന്നു. കഴിഞ്ഞ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി പാര്‍ട്ടി പതാകകള്‍ കൈയിലേന്തിയാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും പതാകകള്‍ ഏന്തി നടത്തിയ പ്രകടനത്തില്‍ അണിനിരന്ന പ്രവര്‍ത്തകരും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലായിരുന്നു.
''ശീതീകരിച്ച മുറിയില്‍നിന്ന് ശീതീകരിച്ചകാറില്‍ കയറി മാര്‍ക്‌സിസം എന്നൊരു പ്രത്യയശാസ്ത്രം മൊത്തം വിലയ്ക്ക് വിറ്റുതുലക്കാന്‍ മടിയില്ലാത്തൊരു നേതൃത്വം, അരവയറുണ്ണാന്‍ അന്നംതേടും, പാവപ്പെട്ട ജനതക്കായ് താങ്ങായ് തണലായ് എന്നുംനില്ക്കും വി.എസ്. എന്നൊരു വടവൃക്ഷത്തിന്‍ താഴ്‌വേര് അറുത്ത്കളയുമ്പോള്‍ കണ്ണും ചിമ്മി വായുംപൊത്തി പാര്‍ട്ടിസ്‌നേഹം പ്രകടിപ്പിക്കാന്‍ ഇല്ലാ... ഞങ്ങള്‍ക്കാകില്ല...! എന്നീ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകരില്‍നിന്ന് ഉയര്‍ന്നത്.
നീലേശ്വരത്ത് സേതു ബങ്കളം, കരിന്തളം ശശി, ഹരീഷ് കരുവാച്ചേരി, വി.ടി.സത്യന്‍, ബൈജു എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
കാഞ്ഞങ്ങാട്‌നഗരത്തില്‍ രണ്ട്പ്രകടനങ്ങള്‍ നടന്നു. മടിക്കൈയില്‍ ബങ്കളത്താണ് പ്രകടനംനടന്നത്. പള്ളിക്കരപഞ്ചായത്തില്‍ പൂച്ചക്കാട്ട് പ്രകടനംനടന്നു. ഇതാദ്യമായാണ് പൂച്ചക്കാട്ട് വി.എസ്.അനുകൂല പ്രകടനം നടക്കുന്നത്.
കിനാനൂര്‍-കരിന്തളത്തെ ബിരിക്കുളം, കാഞ്ഞങ്ങാട് ചേടിറോഡ് എന്നിവിടങ്ങിളലും പ്രകടനംനടന്നു. രാത്രി വൈകി കൂടുതല്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രകടനംനടന്നു.
കണ്ണൂര്‍ ജില്ലയില്‍ കുഞ്ഞിമംഗലം, ചൊക്ലിക്കടുത്ത കരിയാട്, കല്ലിക്കണ്ടി ഭാഗങ്ങളിലും വി.എസ്. അനുകൂല പ്രകടനം നടന്നു. ചെറ്റക്കണ്ടിയില്‍നിന്ന് കല്ലിക്കണ്ടിവരെ നടന്ന പ്രകടനത്തില്‍ ഇരുനൂറിലേറെ പേര്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലയില്‍ എടച്ചേരി നോര്‍ത്ത്, എടച്ചേരി, തൂണേരി, വളയം മാഞ്ചാന്തിറ, വിയൂര്‍, കൊയിലാണ്ടി കീഴരിയൂര്‍, വേളം പഞ്ചായത്തിലെ കൂളിക്കുന്നുമ്മല്‍ എന്നിവിടങ്ങളില്‍ വി.എസ്. അനുകൂല പ്രകടനങ്ങള്‍ നടന്നു. ഓരോപ്രകടനത്തിലും ഇരുപത്തഞ്ചിനും അമ്പതിനുമിടയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്ത വെച്ചൂരില്‍ പാര്‍ട്ടികൊടികളും വി.എസ്സിന്റെ ചിത്രമടങ്ങിയ ഫ്‌ളക്‌സുകളുമേന്തി പ്രകടനംനടന്നു. ഈരാറ്റുപേട്ട ടൗണിലും പ്രതിഷേധ പ്രകടനമുണ്ടായി. മുന്‍ ഗ്രാപ്പഞ്ചായത്തംഗം നൗഷാദ് പുഞ്ചോലില്‍ നേതൃത്വംനല്‍കി.
ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളംപ്രവര്‍ത്തകര്‍ പ്രകടനംനടത്തി. പുറക്കാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്‍ പേഴ്‌സണ്‍ ആര്‍.സുനി നേതൃത്വംനല്‍കി. വി.എസ്സിന്റെ ജന്മനാടായ പറവൂരിലെ വീട്ടുപരിസരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ''ഫാരിസ് അബൂബക്കറും സാന്റിയാഗോ മാര്‍ട്ടിനും നമ്മെ നയിക്കും. ആത്മാഭിമാനമുള്ളവര്‍ സി.പി.എം. വിടുക, ലാവലിന്‍ വിജയന്‍ പാര്‍ട്ടിയെ തൂത്തെറിയും'' തുടങ്ങിയവയായിരുന്നു ഇതിലെ വാചകങ്ങള്‍.
കൊല്ലം പനയം താണിക്കരമുക്കില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് പനയം വില്ലേജ് പ്രസിഡന്റ് രാജേഷ് നേതൃത്വംനല്‍കി. കുളത്തുപ്പുഴയില്‍ പ്രകടനനീക്കം പാര്‍ട്ടി ഇടപെട്ട് തടഞ്ഞു. കരുനാഗപ്പള്ളിയിലും പരവൂരിലും പ്രകടനം നടന്നു.എറണാകുളം പറവൂരിലെ ഏഴിക്കരയില്‍ വി.എസ്സിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡുമേന്തിയായിരുന്നു പ്രകടനം. പുല്ലംകുളം, മഞ്ഞുമ്മല്‍, ഏലൂര്‍ എന്നിവിടങ്ങളില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.
ഇടുക്കി കുമളിയിലെ ആനവിലാസത്ത് സി.പി.എം. ലോക്കല്‍ സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. തൊടുപുഴയ്ക്കടുത്ത ഉടുമ്പന്നൂരില്‍ മറ്റൊരുപ്രകടനത്തില്‍ 50ഓളം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പങ്കെടുത്തു. കൊന്നത്തൊടി പഞ്ചായത്തിലെ മുള്ളരിക്കുടിയിലും 50ഓളംപേര്‍ പ്രകടനംനടത്തി. ''വി.എസ്. ഇല്ലേല്‍ വോട്ടില്ല'' എന്ന എസ്.എം.എസ്. ഹൈറേഞ്ച് മേഖലയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലക്കാട് കൊല്ലങ്കോടിനടുത്ത പെരിങ്ങോട്ടുകാവ്, അണ്ടിത്തറക്കവല എന്നിവിടങ്ങളില്‍ വി.എസ്സിന്റെ ചിത്രവുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ആദര്‍ശരാഷ്ട്രീയത്തിന്റെ ദിവ്യരൂപമാണ് വി.എസ്.എന്നും അദ്ദേഹംതന്നെ കേരളത്തെ മുന്നോട്ടുനയിക്കണമെന്നുമാണ് ബോര്‍ഡിലെ വാചകങ്ങള്‍.
മലപ്പുറംജില്ലയിലെ തിരുവാലിയിലും വി.എസ്.അനുകൂലപ്രകടനം നടന്നു. എടപ്പാളില്‍ 25ഓളം പേര്‍ പങ്കെടുത്തു. തിരുവനന്തപുരം പാറശ്ശാലയിലെ ഉച്ചക്കടയിലും മലയന്‍കീഴിലും പ്രകടനം നടന്നു.