രോഷം ഉള്ളിലടക്കി മ്ലാനതയോടെ മലമ്പുഴ
ജോര്‍ജ് പൊടിപ്പാറ Posted on: 17 Mar 2011
പാലക്കാട്: വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കുമോയെന്നതിനെക്കുറിച്ച് മാധ്യമങ്ങളില്‍ ചര്‍ച്ചയും അഭ്യൂഹങ്ങളും കൊഴുക്കുമ്പോഴും മലമ്പുഴക്കാര്‍ക്ക് ഒരു സംശയവുമില്ലായിരുന്നു. വി.എസ്.തന്നെയാകും മലമ്പുഴയിലെ സ്ഥാനാര്‍ഥിയെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. അവരില്‍ പാര്‍ട്ടിക്കാരും അല്ലാത്തവരുമുണ്ട്. വി.എസ്.പക്ഷക്കാരും ഔദ്യോഗിക പക്ഷക്കാരും ഇക്കുറി വി.എസ്. മലമ്പുഴയില്‍ മത്സരിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹത്തിലായിരുന്നു.
ഈ വികാരമാണ് പുതുശ്ശേരി ഏരിയാകമ്മിറ്റി യോഗത്തിലും പാലക്കാട് ജില്ലാകമ്മിറ്റി യോഗത്തിലും പ്രകടമായത്. വി.എസ്സിനെ സ്ഥാനാര്‍ഥിയാക്കണമെന്ന വികാരം പ്രകടിപ്പിച്ചവരില്‍ കൂടുതല്‍പേരും ഔദ്യോഗികപക്ഷക്കാരായിരുന്നു. വി.എസ്. മത്സരിക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്യുമെന്നും മറിച്ചായാല്‍ തിരിച്ചടിയുണ്ടാകുമെന്നും പലരും തുറന്ന അഭിപ്രായപ്രകടനം നടത്തി. വി.എസ്സിന്റെ പ്രതിച്ഛായ പാര്‍ട്ടി പ്രയോജനപ്പെടുത്തണമെന്നു തന്നെയായിരുന്നു ജില്ലയിലും മലമ്പുഴമണ്ഡലത്തിലും പാര്‍ട്ടിക്കാരുടെ പൊതുവികാരം.
വി.എസ്സിന് സീറ്റുനിഷേധിച്ച വാര്‍ത്ത ബുധനാഴ്ച ഉച്ചകഴിഞ്ഞ് ചാനലുകള്‍ ഫ്‌ളാഷ്‌ചെയ്തപ്പോള്‍ ഞെട്ടലും അവിശ്വസനീയതയുമായിരുന്നു മലമ്പുഴക്കാര്‍ക്ക്. പാര്‍ട്ടിക്കാരും അല്ലാത്തവരുമായ പലരും പത്രമോഫീസുകളില്‍ വിളിച്ച് ഒന്നുകൂടി ഉറപ്പുവരുത്തി. സെക്രട്ടേറിയറ്റ് തീരുമാനം തിരുത്താന്‍ സംസ്ഥാനസമിതിക്ക് അധികാരമില്ലേയെന്നും പലരും ചോദിച്ചു. 2006ലെ ഓര്‍മയില്‍ ദേശീയനേതൃത്വം ഇടപെട്ട് തീരുമാനം തിരുത്തിക്കുമോയെന്ന് ചോദിച്ചവരുമുണ്ട്. 'ഇത്തവണ അതിനൊന്നും സാധ്യതയില്ലെന്ന്' സംശയം ചോദിക്കുന്നതിനിടെതന്നെ ആത്മഗതവുമുണ്ടായി.
മലമ്പുഴമണ്ഡലത്തില്‍ മാത്രം സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാതെ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാകമ്മിറ്റിയും സംസ്ഥാനകമ്മിറ്റിക്ക് പാനല്‍ സമര്‍പ്പിച്ചതോടെ വി.എസ്. മലമ്പുഴയില്‍ മത്സരിക്കുമെന്നുതന്നെ എല്ലാവരും ഉറപ്പിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഔപചാരികതമാത്രം ബാക്കിയെന്ന തോന്നലിലായിരുന്നു പാര്‍ട്ടിക്കാരും ജനങ്ങളും. പക്ഷേ, ബുധനാഴ്ച ഉച്ചതിരിഞ്ഞതോടെ പ്രതീക്ഷ പാടേപാളി.
വി.എസ്.മലമ്പുഴയില്‍ മത്സരിച്ചാല്‍ ജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. വി.എസ്സിനെതിരെ മത്സരിക്കാന്‍ ജില്ലാ കോണ്‍ഗ്രസ്സിലെ പ്രമുഖരൊന്നും താത്പര്യം കാട്ടിയതുമില്ല. 2001ലും 2006ലും സതീശന്‍പാച്ചേനി രംഗത്തുവന്നതുപോലെ അവസാനനിമിഷം ഒരു ചാവേര്‍ വരുമെന്ന പ്രതീക്ഷയും പലരും വെച്ചുപുലര്‍ത്തി.
എങ്കിലും 2006ല്‍നിന്ന് 2011ലെത്തുമ്പോള്‍ അണികളുടെയും ആരാധകരുടെയും വികാര പ്രകടനത്തില്‍ വ്യത്യാസം വ്യക്തമാണ്. 2006ല്‍ വി.എസ്സിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ ഏറ്റവും തീവ്രമായ വികാരപ്രകടനമുണ്ടായത് പുതുശ്ശേരിമേഖലയിലാണ്. പലേടത്തും പ്രകടനങ്ങള്‍ നടന്നു. പ്രതിഷേധ പോസ്റ്ററുകളും ചുവരെഴുത്തുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടി അച്ചടക്കത്തിനും നേതാക്കളുടെ വിലക്കുകള്‍ക്കുമൊന്നും തടഞ്ഞുനിര്‍ത്താനാകാതെ വി.എസ്സിനോടുള്ള സ്‌നേഹം പ്രതിഷേധമായി അണപൊട്ടി.
പക്ഷേ, ഇക്കുറി പുതുശ്ശേരിയിലടക്കം അത്തരം തീവ്ര വൈകാരികത പ്രകടമാകുന്നില്ല. പാര്‍ട്ടി തീരുമാനം വേദനസൃഷ്ടിച്ചെങ്കിലും 2006ലേതില്‍നിന്ന് വ്യത്യസ്തമായിരുന്നു പ്രതികരണം.
2006ലേതില്‍നിന്ന് ജില്ലയില്‍ പാര്‍ട്ടിയും വി.എസ്സിന്റെ വിശ്വസ്തരും ഏറെ മാറിയിട്ടുണ്ട്. എം.ആര്‍.മുരളിയെപ്പോലെ ചിലര്‍ പാര്‍ട്ടിക്കുപുറത്താണ്. എന്‍.എന്‍.കൃഷ്ണദാസും എസ്.അജയകുമാറും വി.എ.ഗോകുല്‍ദാസുമടക്കമുള്ള വി.എസ്.വിശ്വസ്തര്‍ പാര്‍ട്ടി അച്ചടക്കത്തിനുവഴങ്ങി ജില്ലാകമ്മിറ്റിയിലും ഏരിയാകമ്മിറ്റിയിലുമൊക്കെ തിരിച്ചെത്തിക്കഴിഞ്ഞു.
എം.ചന്ദ്രന്‍, വി.ചെന്താമരാക്ഷന്‍, കെ.കെ.ദിവാകരന്‍ തുടങ്ങിയ വി.എസ്.പക്ഷ എം.എല്‍.എ.മാര്‍ക്കും അന്നത്തെ ആവേശവും കൂറുമില്ല. അവരൊന്നും പാര്‍ട്ടി തീരുമാനത്തിനപ്പുറം എന്തെങ്കിലും പ്രതികരണത്തിന് മുതിരുമെന്നാരും കരുതുന്നില്ല. ഏതാനം വര്‍ഷമായി ഔദ്യോഗികപക്ഷം കണക്കുകൂട്ടി നടത്തിയ കരുനീക്കങ്ങള്‍ ഫലത്തില്‍ ജില്ലയില്‍ വി.എസ്.ഗ്രൂപ്പിന്റെ കരുത്ത് ചോര്‍ത്തിക്കഴിഞ്ഞു. പ്രതിസന്ധിഘട്ടത്തില്‍ വി.എസ്.തുണയ്ക്കുന്നില്ലെന്ന വേദനയും പരിഭവവും വി.എസ്.അനുകൂലികള്‍ രഹസ്യമായി പങ്കുവെക്കുന്നുമുണ്ട്.
എങ്കിലും തീരുമാനം പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന ചിന്തയാണെല്ലാവര്‍ക്കും. ഉറച്ച ചില മണ്ഡലങ്ങളില്‍ പ്പോലും ജയസാധ്യത ഇല്ലാതാകുമെന്ന ഭയവും പലര്‍ക്കുമുണ്ട്. മലമ്പുഴയും ഷൊറണൂരും ഒറ്റപ്പാലവുമൊക്കെ അക്കൂട്ടത്തില്‍പ്പെടും. മലമ്പുഴയില്‍ വി.എസ്.അല്ലെങ്കില്‍ പിന്നെ ആര് എന്ന ചോദ്യവും ഉയരുന്നു. വി.എസ്.അനുകൂലികളുടെ രോഷംശമിപ്പിക്കാന്‍ വി.എസ്.പക്ഷക്കാരനായ എ. പ്രഭാകരന്‍തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.