വിശദീകരിക്കാന്‍ പാര്‍ട്ടി ബുദ്ധിമുട്ടും
Posted on: 17 Mar 2011
തിരുവനന്തപുരം: തനിക്ക് മത്സരിക്കാനുള്ള താത്പര്യം പതിവില്‍ നിന്ന് വിപരീതമായി ഇക്കുറി വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി പറഞ്ഞിരുന്നു. സ്ഥാനാര്‍ഥിത്വം ചര്‍ച്ചയ്ക്കുവരുന്ന കേന്ദ്ര കമ്മിറ്റിയോഗത്തിന് പോകുന്നതിന് മുമ്പായാണ് വി. എസ്. പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നതിന് വി. എസിന് മതിയായ കാരണങ്ങളുമുണ്ടായിരുന്നു.
പഞ്ചായത്ത്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ട് അത്യാസന്ന നിലയിലായ പാര്‍ട്ടിക്ക് ഓക്‌സിജന്‍ നല്‍കി പ്രതീക്ഷയുടെ നാമ്പ് നല്‍കിയത് വി.എസ്സിന്റെ ചില നിലപാടുകളായിരുന്നു. നേരത്തെ തുടങ്ങിയതാണെങ്കിലും ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍ ശിക്ഷ നേടിക്കൊടുക്കാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റ് വി. എസ്സിന് മാത്രം അവകാശപ്പെട്ടതായിരുന്നു. 20 വര്‍ഷത്തോളം നീണ്ട കോടതി കയറ്റത്തിന്റെ ഫലമായിരുന്നു പിള്ളയ്ക്ക് നേടിക്കൊടുത്ത ഈ ജയില്‍ ശിക്ഷ.
ഐസ്‌ക്രീം കേസ് വീണ്ടും ജനശ്രദ്ധയിലേക്ക് വന്നത് കുഞ്ഞാലിക്കുട്ടി നടത്തിയ പത്രസമ്മേളനത്തിലൂടെയാണെങ്കിലും അതിനും വഴിമരുന്നിട്ടത് ഈ കേസില്‍ വി. എസ്. നടത്തിയ മുന്‍കാല ഇടപെടലുകളായിരുന്നു. റൗഫുമായി ഒത്തുകളിച്ചാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് വീണ്ടും കുത്തിപ്പൊക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും അത് അത്ര ഏശിയില്ല.
പാംമോയില്‍ കേസാണ് മറ്റൊന്ന്. പ്രതിപക്ഷ നേതാവിനെ പ്രതിക്കൂട്ടിലാക്കുന്നതിന്റെ മേനിക്കായി തോമസ് ഐസക്ക് ഈ കേസുമായി ഇപ്പോള്‍ മുന്നിട്ടിറങ്ങിയെങ്കിലും പാംമോയില്‍ കേസ് ഇവിടംവരെ എത്തിച്ചതും വി. എസ്. ആയിരുന്നു. ഈ മൂന്ന് സംഭവത്തിലും കാഴ്ചക്കാരനായി നില്‍ക്കാതെ കേസില്‍ കക്ഷിചേര്‍ന്നാണ് വി. എസ്. പടപൊരുതിയത്.
അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന നേതാവ് എന്ന പ്രതീതിയാണ് വി. എസിന് ഈ കേസുകളിലൂടെ ഉണ്ടായത്. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ അഴിമതിയും അധാര്‍മികതയും ആയിരിക്കും ഫലമെന്ന ഓര്‍മപ്പെടുത്തലാണ് ഈ കേസുകളിലൂടെ ഉണ്ടായതെന്നായിരുന്നു സി.പി.എം. പ്രചരിപ്പിച്ചത്. എന്നാല്‍ അഴിമതിക്കെതിരെ നിലകൊണ്ട വി.എസിനെ ബലികൊടുത്ത് പാര്‍ട്ടി മുന്നോട്ട് പോകുമ്പോള്‍ പുരികങ്ങള്‍ ഉയരുമെങ്കിലും നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്.
പാര്‍ട്ടിയുടെ അച്ചടക്കത്തിനേക്കാള്‍ വലുതല്ല ഒരു നേതാവും, അദ്ദേഹം നല്‍കുന്ന സംഭാവനയും. അത് തിരഞ്ഞെടുപ്പ് വിജയമാണെങ്കില്‍ക്കൂടി. എന്നാല്‍ അഴിമതിക്കെതിരെ നിലകൊണ്ട വി.എസി ന് സീറ്റ് നിഷേധിച്ചതിന്റെ സാഹചര്യം പാര്‍ട്ടിക്ക് താഴെത്തട്ടിലേക്ക് വിശദീകരിക്കുക എളുപ്പമാകില്ല. നിലവില്‍ പാര്‍ട്ടിയുടെ ഒരു അച്ചടക്ക നടപടിയും വി. എസ് നേരിടുന്നില്ല. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയതിനുശേഷം കേന്ദ്ര കമ്മിറ്റിയംഗമായി തുടരുകയാണെങ്കിലും മറ്റ് കുറ്റാരോപണങ്ങള്‍ക്ക് അദേഹം വിധേയനല്ല.
ലോട്ടറി കേസില്‍ തന്റെ സര്‍ക്കാരിന്റെ കാലത്ത് തന്നെ 80,000 കോടി രൂപയുടെ അഴിമതി നടന്നെന്ന് സമ്മതിച്ച് കേന്ദ്രത്തോട് സി. ബി. ഐ. അന്വേഷണം ആവശ്യപ്പെടുകവഴി തോമസ് ഐസക്കിനെയാണ് വി.എസ് ലക്ഷ്യമിട്ടതെന്ന് ഔദ്യോഗിക വിഭാഗം വിശ്വസിച്ചു. ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ സ്വീകരിച്ച നിലപാടുകള്‍ക്കു പുറമെ ലോട്ടറികൂടിയായപ്പോള്‍ ഔദ്യോഗിക വിഭാഗത്തിന് ഒരുതരത്തിലും വി. എസുമായി ഒത്തുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. എതിര്‍പക്ഷത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക സ്രോതസുകള്‍ അടയ്ക്കുകയെന്ന ലക്ഷ്യത്തോടെ വി.എസ്. യുദ്ധ തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ശത്രുതയുടെ ആഴം കൂടി. മെത്രാന്‍ കായല്‍ നികത്തി റിസോര്‍ട്ടുകള്‍ പണിയുക, എച്ച്. എം. ടി. ഭൂമിയിടപാടിലൂടെ റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് വഴിയൊരുക്കുക, ഫാരിസ് അബൂബക്കറുമായുള്ള ബന്ധങ്ങള്‍, വി. ഐ. പി. വിവാദം തുടങ്ങി വി. എസ്. തുറന്ന പോര്‍മുഖങ്ങള്‍ പലതായിരുന്നു. ഇവിടെയെല്ലാം ഏകാംഗ സേനയായി വി. എസ്. നിന്നു. രാഷ്ട്രീയ നിലപാടുകളില്‍ കരുണാകരനും മഅദനിയോടും കൂട്ടുകൂടാന്‍ സി.പി.എം. ശ്രമിച്ചതിനെ വി. എസ്. എതിര്‍ത്തതും ഔദ്യോഗിക പക്ഷത്തിന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതായി.
വി. എസിന്റെ അധികാരം കവര്‍ന്നും അദേഹത്തിനൊപ്പം നിന്നവരെ നിഷ്‌കാസനം ചെയതുമാണ് എതിര്‍പക്ഷം പകരം വീട്ടിയത്. പി കൃഷ്ണദാസ്, കെ. ചന്ദ്രന്‍പിള്ള, അജയകുമാര്‍ ടി. ശശിധരന്‍ തുടങ്ങി അനേകം പേര്‍ തരംതാഴ്ത്തപ്പെട്ടു. വി. എസിന്റെ നിലപാടിനൊപ്പം നിന്ന പാര്‍ട്ടിക്ക് പുറത്തുനിന്നുള്ളവരോടും പകരം വീട്ടി. സോഷ്യലിസ്റ്റ് ജനത, കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ എന്നീ കക്ഷികളെ മുന്നണിയില്‍ നിന്ന് പുറത്താക്കി. ആര്‍. എസ്.പി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ടി. ജെ. ചന്ദ്രചൂഡനെ തോല്പിച്ചതിലെ പ്രേരണാകുറ്റവും സി. പി. എം. ഔദ്യോഗിക വിഭാഗത്തിന് ചുമക്കേണ്ടിവന്നു.
ഏറ്റവുമൊടുവില്‍ പി. ശശിക്കെതിരെ അദേഹം സ്വീകരിച്ച നിലപാട് എരിതീയില്‍ എണ്ണയൊഴിച്ചു. ഇതിന്റെയെല്ലാം ആകെ പ്രതിഫലമാണ് സീറ്റ് നിഷേധിക്കലില്‍ എത്തിയത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് വെളിപ്പെടുത്തുന്നവര്‍ ഉത്തമ കമ്മ്യൂണിസ്റ്റല്ല എന്ന വിമര്‍ശനവുമായി ഇ. പി. ജയരാജന്‍ രംഗത്തുവന്നപ്പോഴേ വി. എസ്. മത്സരിക്കുന്നതിനോടുള്ള ഔദ്യോഗിക വിഭാഗത്തിന്റെ എതിര്‍പ്പ് വ്യക്തമായിരുന്നു.