Mathrubhumi Logo
vs_achudnanandhan_right
vs_achudhanadhan_left

വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫിന് പ്രശ്‌നമല്ല -ഉമ്മന്‍ചാണ്ടി

Posted on: 17 Mar 2011

ന്യൂഡല്‍ഹി: വി.എസ്. മത്സരിച്ചാലും ഇല്ലെങ്കിലും യു.ഡി.എഫിന് ഒരുപോലെയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. വി.എസ്സിന് സീറ്റ് നിഷേധിച്ചതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ഇത് സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഭരണനേട്ടങ്ങളുടെ പേരില്‍ വോട്ടുതേടുന്ന സി.പി.എം. മുഖ്യമന്ത്രിക്ക് സീറ്റ് നിഷേധിച്ചത് ശരിയാണോ എന്ന ചോദ്യത്തിന് എന്താണ് ഭരണനേട്ടമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുചോദ്യം.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ തന്നെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. ചരിത്രവിജയം നേടിയതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.




ganangal
Discuss