Mathrubhumi Logo
  japan tsunami

ജപ്പാന്‍ ആണവ ദുരന്തം കുറസോവ ഭാവനയില്‍ കണ്ടത് മുപ്പതാണ്ട് മുമ്പ്

Posted on: 15 Mar 2011



ജപ്പാനിലെ ആണവ റിയാക്ടര്‍ സ്‌ഫോടന ദുരന്തം ലോക പ്രശസ്ത ജപ്പാനീസ് ചലച്ചിത്രകാരന്‍ അകിര കുറസോവ മൂന്നു പതിറ്റാണ്ടുമുമ്പ് ഭാവന ചെയ്തതിന് സമാനം. കുറസോവയുടെ അവസാന ചിത്രമായ 'ഡ്രീംസി'ലാണ് സ്വന്തം രാജ്യത്ത് ആണവ റിയാക്ടറുകള്‍ പൊട്ടിത്തെറിച്ചതുമൂലമുണ്ടായ ദുരന്തം പ്രമേയമാക്കിയത്. 1990 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായകന്റെ ദുഃസ്വപ്നമായാണ് ആണവ ദുരന്തം ചിത്രീകരിച്ചിരിക്കുന്നത്.

നായകന്റെ വ്യത്യസ്തമായ ഏഴു സ്വപ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജപ്പാനിലെ ആറ് ആണവ റിയാക്ടറുകള്‍ ഒന്നിനുപുറകെ ഒന്നായി പൊട്ടിത്തെറിക്കുന്നതും തുടര്‍ന്നുള്ള ദുരന്തവും തന്മയത്വത്തോടെ കുറസോവ അവതരിപ്പിക്കുന്നുണ്ട് ഏറെ നിരൂപക പ്രശംസയും പ്രേക്ഷകാഭിപ്രായവും നേടിയ ഡ്രീംസ് എന്ന ചിത്രത്തില്‍.

സ്‌ഫോടന പരമ്പരകളെ തുടര്‍ന്ന് ആണവവികിരണങ്ങള്‍ ജനങ്ങളില്‍ ആഞ്ഞുപതിയ്ക്കുകയും തുടര്‍ന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ ആയിരങ്ങള്‍ ഓടുന്നതും ഒടുവില്‍ നിലം പതിക്കുന്നതും ചിത്രത്തില്‍ മികവോടെയാണ് കുറസോവ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങളിലൂടെ അണുവികിരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കുറസോവ വിവരിക്കുകയാണ് ഏഴ് ഹൃസ്വചിത്രങ്ങള്‍ ചേര്‍ന്ന ഡ്രീംസിലൂടെ, പ്ലൂട്ടോണിയം അര്‍ബുദവും സ്‌ട്രോണ്‍ഷ്യര്‍ -90 രക്താര്‍ബുദവും ഉണ്ടാക്കുന്നു.

സീസിയം 137 പ്രത്യുത്പാദന ശേഷി തകര്‍ക്കും എന്നിങ്ങനെ. ഇപ്പോള്‍ ജപ്പാനിലുണ്ടായ അതിശക്തമായ സുനാമിയെ തുടര്‍ന്ന് ആണവ റിയാക്ടര്‍ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കുറസോവയുടെ ഭാവന അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.




ganangal

 

Interactive Design: T.G.Dileep


മറ്റു വാര്‍ത്തകള്‍

  12 »
japan_before_and_after tsunami 3 photogallery tsunami tsunami 2 photogallery
Discuss