ഭൂകമ്പം: ജപ്പാന്‍ എട്ടടി നീങ്ങി
Posted on: 14 Mar 2011

വാഷിങ്ടണ്‍: വെള്ളിയാഴ്ചത്തെ ഭൂകമ്പം ജപ്പാനെ എട്ടടിയോളം നീക്കിയെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ (യു.എസ്.ജി.എസ്.) പറയുന്നു. പസഫിക്, വടക്കേ അമേരിക്കന്‍ ഭൗമഫലകങ്ങളുടെ അതിര്‍ത്തിയിലുണ്ടായ വിള്ളലാണ് ഭൂകമ്പത്തിനിട യാക്കിയതെന്ന് യു.എസ്.ജി.എസ്. പറഞ്ഞു.
പസഫിക് ഫലകം വടക്കേ അമേരിക്കന്‍ ഫലകത്തെ ഓരോ വര്‍ഷവും 3.3 ഇഞ്ച് തള്ളുന്നുണ്ട്. ചിലിയിലും ഇന്‍ഡൊനീഷ്യയിലും ഇത്തരം പ്രതിഭാസം നടക്കുന്നുണ്ട്.
ഭൂകമ്പം മൂലം ജപ്പാനിലെ ജി.പി.എസ്. നിലയം എട്ടടി നീങ്ങിയതായി കണ്ടെത്തിയതാണ് സ്ഥാന ചലനമുണ്ടായതായി മനസ്സിലാകാന്‍ കാരണം. ഭൗമ സര്‍വേയും ഭൂപട നിര്‍മാണവും നടത്തുന്ന ജി.എസ്.ഐ. യുടെ ഭൂപടത്തിലും ഈ സ്ഥാനചലനം വ്യക്തമാകുന്നുണ്ടെന്ന് യു.എസ്.ജി.എസ്. പറഞ്ഞു.