ഹവായി തീരത്തും സുനാമി സൂചനകള്‍; ആളുകളെ ഒഴിപ്പിച്ചു
Posted on: 12 Mar 2011

ഹവായി തീരത്തുനിന്നും മേഖലയിലെ മറ്റ് സംസ്ഥാനങ്ങളായ വടക്കന്‍ കാലിഫോര്‍ണിയ, ഒറിഗണ്‍ എന്നിവിടങ്ങളുടെ തീരപ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ഹവായി ദ്വീപിലെ പ്രധാന വിമാനത്താവളങ്ങളായ മവായി, കവായി, ഹവായി എന്നിവ അടച്ചിടുകയും ചെയ്തു. പേള്‍ ഹാര്‍ബറിലെ യുദ്ധക്കപ്പലുകള്‍ അടിയന്തര സാഹചര്യത്തിന് സജ്ജമായിരിക്കണമെന്നും യു.എസ്. നാവികകേന്ദ്രങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തീരപ്രദേശത്തിനടുത്ത് കഴിയുന്നവരോട് കുറഞ്ഞത് 15 മീറ്റര്‍ അകലേക്ക് മാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കാനഡ, ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യ, പപ്പുവ ന്യൂഗിനിയ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഫിജി, മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍സാല്‍വഡോര്‍, കോസ്റ്റാറിക്ക, നിക്കരാഗ്വ, പനാമ, ഹോണ്ടുറാസ്,ചിലി, ഇക്വഡോര്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇവയില്‍ ചില രാജ്യങ്ങള്‍ അപകടഭീഷണി ഇല്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് പിന്നീട് മുന്നറിയിപ്പ് പിന്‍വലിച്ചു.