'സൂപ്പര്‍ മൂണി'ന്റെ പ്രഭാവമോ?
Posted on: 12 Mar 2011
ആശങ്കയുടെ വേലിയേറ്റത്തിലായിരുന്നു ഭൂമി. മാര്‍ച്ച് 19ന് ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്തെത്തും. സൂപ്പര്‍ മൂണ്‍ എന്ന് ശാസ്ത്ര ലോകം വിളിക്കുന്ന ഈ പ്രതിഭാസം നടക്കുന്ന അന്ന് ഭൂകമ്പങ്ങളുണ്ടാവും; അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കും; പ്രകൃതി ദുരന്തങ്ങളുടെ വേലിയേറ്റമാകും; ഭൂമിയില്‍ എന്തും സംഭവിക്കും; അങ്ങനെയായിരുന്നു പ്രചാരണം.
ആശങ്കകള്‍ക്ക് അര്‍ഥമുണ്ടെന്ന് തോന്നിപ്പിക്കുംപോലെ ജപ്പാനില്‍ ഭൂമി കുലുങ്ങി. ശാന്തസമുദ്രത്തില്‍ തിരകളുയര്‍ന്നു. ഒരു വിഭാഗമെങ്കിലും വിശ്വസിക്കുന്നത് സൂപ്പര്‍ മൂണിന്റെ പ്രഭാവമാണ് ഇതിന് കാരണമെന്നാണ്. ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്മകളിലെല്ലാം കൊണ്ടുപിടിച്ച ചര്‍ച്ചയാണ് ഇതേച്ചൊല്ലി നടക്കുന്നത്.
1955-ലും 74-ലും 92-ലും 2005ലും ചന്ദ്രന്‍ ഭൂമിയോടടുത്തു വന്നപ്പോള്‍ കാലാവസ്ഥയില്‍ വലിയ വ്യതിയാനങ്ങളുണ്ടായിരുന്നു. എന്നാല്‍ ചന്ദ്രന് ഭൂചലനമൊന്നുമുണ്ടാക്കാനുള്ള കെല്‍പ്പില്ലെന്നും എന്നാല്‍ ശക്തമായ വേലിയേറ്റമുണ്ടാക്കാനാകുമെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും 19-ന് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് 2,21,556 മൈലുകള്‍ മാത്രം അകലെയായിരിക്കും. 20 വര്‍ഷം മുമ്പാണ് ഇതിനുമുമ്പ് ചന്ദ്രന്‍ ഇത്രയും അടുത്ത് എത്തിയത്.