Mathrubhumi Logo
  japan tsunami

ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശമന്ത്രാലയം

Posted on: 12 Mar 2011

ന്യൂഡല്‍ഹി: ജപ്പാനില്‍ സുനാമിബാധിത മേഖലയിലെ കാല്‍ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കരുതുന്നതായി വിദേശമന്ത്രാലയം അറിയിച്ചു. ജപ്പാനിലെ കാന്റോ, കന്‍സായി പ്രദേശങ്ങളിലാണ് ഇന്ത്യക്കാര്‍ അധികമായി ഉള്ളത്. ടോക്കിയോയിലുള്ള ഇന്ത്യന്‍ എംബസിയും ഒസാക്കയിലുള്ള കോണ്‍സുലേറ്റും ഇവരുമായി ബന്ധപ്പെടുന്നുണ്ട്. ടോക്കിയോയില്‍ ഇന്ത്യന്‍ എംബസി ഒരു കണ്‍ട്രോള്‍ റൂം തുറന്നു. 97-00813 32622391 എന്ന ഫോണ്‍ നമ്പറില്‍ ഇവിടെ ബന്ധപ്പെടാന്‍ കഴിയും.
ഭൂകമ്പവും സുനാമിയും വിനാശം വിതച്ച ജപ്പാനിലെ സര്‍ക്കാറിനോടും ജനങ്ങളോടും ഇന്ത്യ സഹാനുഭൂതി പ്രകടിപ്പിച്ചു. എല്ലാ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.വിദേശകാര്യസെക്രട്ടറി നിരുപമ റാവു ഡല്‍ഹിയിലെ ജപ്പാന്‍ അംബാസിഡര്‍ സെയ്കിയുമായി ബന്ധപ്പെട്ടു.




ganangal

 

Interactive Design: T.G.Dileep


മറ്റു വാര്‍ത്തകള്‍

  12 »
japan_before_and_after tsunami 3 photogallery tsunami tsunami 2 photogallery
Discuss