Mathrubhumi Logo
  japan tsunami

എല്ലാം വിഴുങ്ങി

Posted on: 12 Mar 2011

'അഗ്‌നിവൃത്ത'ത്തിലെ ജപ്പാന്‍

ശാന്തസമുദ്രത്തില്‍ ഭൂകമ്പവും അഗ്‌നി പര്‍വത സ്‌ഫോടനങ്ങളുമുള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ പതിവായ മേഖലയാണ് അഗ്‌നിവളയം അഥവാ റിങ് ഓഫ് ഫയര്‍. ജപ്പാനും ഈ അപകടമേഖലയിലുള്‍പ്പെടുന്നു.
കുതിരലാടത്തിന്റെ ആകൃതിയില്‍ 40,000 കിലോമീറ്ററായി പടര്‍ന്നുകിടക്കുന്ന ഈ മേഖലയിലാണ് ലോകത്തെ വന്‍ഭൂകമ്പങ്ങളില്‍ 90 ശതമാനവും ഉണ്ടാകുന്നത്. അഗ്‌നിപര്‍വതങ്ങളില്‍ 80 ശതമാനവും ഇവിടെത്തന്നെ. ചിലിയില്‍ തുടങ്ങി അന്റാര്‍ട്ടിക്കയിലവസാനിക്കുന്ന അഗ്‌നിവളയത്തില്‍ മെക്‌സിക്കോ, യു.എസ്, കാനഡ, റഷ്യ, ജപ്പാന്‍, ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്.
ലോകത്തെ ഞെട്ടിക്കുന്ന അടുത്ത വന്‍ ഭൂകമ്പം ജപ്പാനിലാകുമെന്ന് ഭൂകമ്പശാസ്ത്രജ്ഞര്‍ 2004-ലെ സുനാമി ദുരന്തസമയത്തുതന്നെ പ്രവചിച്ചിരുന്നു. തലസ്ഥാനമായ ടോക്യോയിലാകും ഇതുണ്ടാവുകയെന്നും പറഞ്ഞിരുന്നു. ഭൗമപ്രതലത്തിലെ മൂന്ന് ടെക്ടോണിക് ഫലകങ്ങള്‍ ചേരുന്നിടത്താണ് ടോക്യോ സ്ഥിതിചെയ്യുന്നതെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.





ganangal

 

Interactive Design: T.G.Dileep


മറ്റു വാര്‍ത്തകള്‍

  12 »
japan_before_and_after tsunami 3 photogallery tsunami tsunami 2 photogallery
Discuss