ബജറ്റില്‍ കേരളത്തിന് കിട്ടിയത്
Posted on: 28 Feb 2011

ന്യൂഡല്‍ഹി: പൊതുബജറ്റില്‍ വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് നൂറു കോടി രൂപയും അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ മലപ്പുറം കാമ്പസിന് 50 കോടി രൂപയും നീക്കിവെച്ചത് കേരളത്തിന് നേട്ടമായി.
വിവിധ സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി രണ്ടായിരത്തിലേറെ കോടി രൂപയാണ് ബജറ്റില്‍ കേരളത്തിന് വകയിരുത്തിയത്. കേന്ദ്രത്തില്‍നിന്ന് കേരളത്തിനു ലഭിക്കുന്ന നികുതിവിഹിതം 6176.97 കോടി രൂപയാണ്. ഹജ്ജ് സബ്‌സിഡിയായി 600 കോടി അനുവദിച്ചതും കേരളത്തിന് മെച്ചംതന്നെ. കൊച്ചി മെട്രോ റെയിലിനെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് തിരിച്ചടി; ഇതേക്കുറിച്ച് ബജറ്റ് മിണ്ടിയതേയില്ല.
ബജറ്റില്‍ കേരളത്തിലുള്ള വിവിധ പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ച വിഹിതം ഇങ്ങനെ:
ജപ്പാന്‍ കുടിവെള്ള പദ്ധതിക്കുള്ള (രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക്) സഹായം -300 കോടി രൂപ.
കേരള സുസ്ഥിര വികസന പദ്ധതിക്കുള്ള സഹായം -200 കോടി രൂപ.
വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ - 454.07 കോടി രൂപ.
എഫ്.എ.സി.ടി. - 60.74 കോടി രൂപ.
നാളികേര വികസന ബോര്‍ഡ് - 50 കോടി രൂപ.
കൊച്ചി പ്രത്യേക സാമ്പത്തിക മേഖല - 6.30 കോടി രൂപ.
റബ്ബര്‍ ബോര്‍ഡ് - 176.74 കോടി രൂപ.
സുഗന്ധവ്യഞ്ജന ബോര്‍ഡ് - 101.35 കോടി രൂപ.
കോഫി ബോര്‍ഡ് - 112.41 കോടി രൂപ.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് - 8.50 കോടി രൂപ.
കയര്‍ ബോര്‍ഡ് -63.98 കോടി രൂപ.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് - 120.11 കോടി രൂപ.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് - 40.01 കോടി രൂപ.
തിരുവനന്തപുരം ലക്ഷ്മിഭായ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എല്‍.എന്‍.സി.പി.) - 39.63 കോടി രൂപ.
തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്‍.പി.എസ്.സി.) - 314.33 കോടി രൂപ.
തിരുവനന്തപുരം ഐ.ഐ.എസ്.ടി. - 100 കോടി രൂപ.
കൊച്ചി സമുദ്രോത്പന്ന കയറ്റുമതി വികസന കോര്‍പ്പറേഷന്‍ - 110 കോടി രൂപ.