Mathrubhumi Logo
  CentralBudget_2011_Heading

ബജറ്റ് കേരളത്തെ നിരാശപ്പെടുത്തി - മുഖ്യമന്ത്രി

Posted on: 28 Feb 2011

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ നിരാശപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി മെട്രോ റെയില്‍വേയെക്കുറിച്ചോ പ്രധാനമന്ത്രി പറഞ്ഞ ഐ.ഐ.ടിയെക്കുറിച്ചോ പരാമര്‍ശമില്ല. കാസര്‍കോട്ടെ മെഡിക്കല്‍ സര്‍വകലാശാലയെ സംബന്ധിച്ചും ഒന്നും പറയുന്നില്ല.

കോര്‍പ്പറേറ്റുകളെ വീണ്ടും കെട്ടഴിച്ചുവിടുന്ന തരത്തിലുള്ളതാണ് ബജറ്റ്. കോര്‍പ്പറേറ്റുകള്‍ക്കുള്ള സര്‍ച്ചാര്‍ജ് 7.5ല്‍ നിന്ന് അഞ്ചായി കുറച്ചു. ചെറുകിട വിപണി ലക്ഷ്യമിട്ടിറങ്ങുന്ന റിലയന്‍സ് പോലുള്ള കുത്തകകളാവും സഹായങ്ങളെല്ലാം കൊണ്ടുപോകുന്നത്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഒരു നിര്‍ദേശവും ബജറ്റിലില്ല. ഭക്ഷ്യസുരക്ഷ രണ്ടുവര്‍ഷമായി പ്രഖ്യാപനങ്ങള്‍ മാത്രമാണ്. ഇതിനുവേണ്ട കാര്യങ്ങളൊന്നും ബജറ്റില്‍ പറഞ്ഞിട്ടില്ല. വിദ്യാഭ്യാസ അവകാശനിയമം കൊണ്ടുവന്നത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ ഇതിനായി അണ്‍ എയ്ഡഡ്സ്ഥാപനങ്ങളടക്കമുള്ളവയ്ക്കായി കോടിക്കണക്കിന് രൂപ സംസ്ഥാനം ചെലവാക്കേണ്ട അവസ്ഥയാണ്. ഇതിന് പണം സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതാണ്. ഒന്നും അനുവദിച്ചില്ല. നിയമസഭാതിരഞ്ഞെടുപ്പടുത്ത സമയത്ത് ജനങ്ങളോടുള്ള വെല്ലുവിളി അവര്‍ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss