Mathrubhumi Logo
  CentralBudget_2011_Heading

വളര്‍ച്ചയ്ക്കും ക്ഷേമത്തിനും

എന്‍ അശോകന്‍ Posted on: 28 Feb 2011



ന്യൂഡല്‍ഹി: സാമ്പത്തികവളര്‍ച്ച വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട് അടിസ്ഥാനസൗകര്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തില്‍ 23.3 ശതമാനം വര്‍ധന വരുത്തിയ ധനമന്ത്രി പ്രണബ് മുഖര്‍ജി സാമൂഹിക സുരക്ഷാ മേഖലയ്ക്കുള്ള വിഹിതം 17 ശതമാനം കൂട്ടി.

ശമ്പളവരുമാനം മാത്രമുള്ളവരെ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കുമെന്ന സൂചനയും ധനമന്ത്രി നല്‍കി. വരുന്ന ജൂണ്‍ മുതല്‍ ഈ മാറ്റം പ്രാബല്യത്തിലാവുമെന്നാണു ധനകാര്യ ബില്ലിന്മേലുള്ള വിശദീകരണത്തില്‍നിന്ന് വ്യക്തമാവുന്നത്. ഇതിനായി ആദായനികുതി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും.

നികുതി ബാഹുല്യം ഒഴിവാക്കാന്‍ സഹായകമായ ചരക്ക്- സേവനനികുതി, പ്രത്യക്ഷ നികുതിച്ചട്ടം എന്നീ പരിഷ്‌കരണങ്ങളടക്കം സാമ്പത്തിക മേഖലയുടെ വളര്‍ച്ച ത്വരപ്പെടുത്തുന്നതിനും നാണ്യപ്പെരുപ്പം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ധനക്കമ്മി 4.6 ശതമാനത്തില്‍ കുറച്ചു നിര്‍ത്തിയത് നാണ്യപ്പെരുപ്പത്തെ ലഘൂകരിക്കുമെന്നാണ് മുഖര്‍ജി അവകാശപ്പെട്ടത്.

അടിസ്ഥാനമേഖലയുടെ വികസനത്തിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23.3 ശതമാനം (2,14,000 കോടിരൂപ) നീക്കിവെച്ചത് സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്താന്‍ ലക്ഷ്യമാക്കിയാണ്. കാര്‍ഷികമേഖലയില്‍ പയറുവര്‍ഗങ്ങള്‍, പച്ചക്കറി, എണ്ണക്കുരുക്കള്‍ തുടങ്ങിയ കൃഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 1,300 കോടിരൂപയുടെ പദ്ധതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അടിസ്ഥാനവികസന മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ബജറ്റ് സ്വീകരിച്ചിട്ടുള്ളത്. കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ക്ക് പുതുതായി 2,500 കോടി ഡോളര്‍വരെ നിക്ഷേപിക്കാവുന്നതാണ്. നേരത്തേ 500കോടി ഡോളര്‍ ആയിരുന്നു പരിധി.

സാമൂഹികമേഖലയ്ക്കുള്ള നീക്കിവെപ്പ് 17 ശതമാനം വര്‍ധിപ്പിച്ച് 1,60,887 കോടിരൂപയാക്കിയിട്ടുണ്ട്. മൊത്തം പദ്ധതിയുടെ 36.4 ശതമാനമാണ് ഇത്രയും തുക. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, ഊര്‍ജിത ജലപ്രയോജന പദ്ധതി, രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി, ഇന്ദിരാ ഭവനപദ്ധതി, ദേശീയഗ്രാമീണ കുടിവെള്ള പദ്ധതി, ഗ്രാമടെലിഫോണ്‍ പദ്ധതി എന്നീ ഭാരത് നിര്‍മാണ്‍ പദ്ധതികള്‍ക്കായി 58,000 കോടിരൂപയാണ് നീക്കിവെച്ചത്.

വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള നീക്കിവെപ്പ് 24 ശതമാനം വര്‍ധിപ്പിച്ചുകൊണ്ട് 52,057 കോടി രൂപയാക്കി. സര്‍വശിക്ഷാ അഭിയാനുള്ള തുക 6,000 കോടിരൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 15,000 കോടിരൂപയായിരുന്നു.

എകൈ്‌സസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിരുന്ന 370 ഇനങ്ങളില്‍ 130 ഇനങ്ങളെ മാറ്റിയതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ശേഷിച്ച 240 ഇനങ്ങള്‍ ചരക്ക്-സേവന നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ അതിനു വിധേയമാക്കും. പുതുതായി എകൈ്‌സസ് നികുതിവലയില്‍ ഉള്‍പ്പെടുത്തിയ 130 ഇനങ്ങള്‍ക്ക് ഒരു ശതമാനം നികുതിയേ ചുമത്തുകയുള്ളൂ.






ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss