അങ്കണവാടി ജീവനക്കാര്‍ക്ക് വേതന വര്‍ധന
Posted on: 28 Feb 2011
ന്യൂഡല്‍ഹി: അങ്കണവാടി ജീവനക്കാര്‍ക്കും വനിതകള്‍ക്കും മറ്റും ഒട്ടേറെ ക്ഷേമപദ്ധതികളാണ് പൊതു ബജറ്റില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചത്.
സമൂഹത്തിന്റെ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന 22 ലക്ഷം വരുന്ന അങ്കണവാടി ജീവനക്കാരുടെ വേതനം ഇരട്ടിയാക്കി. അങ്കണവാടി വര്‍ക്കര്‍മാരുടെ വേതനം 1500-ല്‍ നിന്ന് 3000 രൂപയും ഹെല്‍പ്പര്‍മാര്‍ക്കുള്ള വേതനം 750-ല്‍ നിന്ന് 1500 രൂപയുമാക്കിയാണ് ഉയര്‍ത്തിയത്. പുതുക്കിയ വേതന നിരക്കുകള്‍ ഏപ്രില്‍ ഒന്നിനു നിലവില്‍ വരും. ഏറെക്കാലമായി നിലനില്‍ക്കുന്ന ആവശ്യമാണ് അങ്കണവാടി ജീവനക്കാരുടെ വേതനം പുതുക്കല്‍.
വനിതകളുടെ ശാക്തീകരണത്തിനും സ്വയം സഹായ ഗ്രൂപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രത്യേക ഫണ്ട് രൂപവത്കരിക്കാന്‍ ബജറ്റ് നിര്‍ദേശിക്കുന്നു. വനിതാ സ്വയം സഹായ ഗ്രൂപ്പ് വികസന ഫണ്ട് എന്നറിയപ്പെടുന്ന ഫണ്ടിന് 500 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സാമ്പത്തിക ശാക്തീകരണത്തിനുള്ള മാര്‍ഗമായി കണ്ടെത്തിയിട്ടുള്ള മൈക്രോഫിനാന്‍സ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും നടപടികളെടുത്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സ്‌മോള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് മുഖേന നൂറു കോടിയുടെ 'ഇന്ത്യാ മൈക്രോഫിനാന്‍സ് ഇക്വിറ്റി ഫണ്ട്' രൂപവത്കരിക്കുമെന്ന് ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചെറുകിട മൈക്രോഫിനാന്‍സ് മേഖലയെ സഹായിക്കുകയാണ് ഫണ്ടുകൊണ്ടുദ്ദേശിക്കുന്നത്. മൈക്രോഫിനാന്‍സ് മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് ചുമതലപ്പെടുത്തിയ സമിതി റിസര്‍വ് ബാങ്കിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്ക് 2011-2012 വര്‍ഷം 500 കോടി രൂപയാണ് നല്‍കുന്നത്.