15 ലക്ഷം വരെയുള്ള ഭവനവായ്‌പയ്ക്ക് ഒരു ശതമാനം പലിശയിളവ്
Posted on: 28 Feb 2011
ന്യൂഡല്‍ഹി: 15 ലക്ഷം രൂപവരെയുള്ള ഭവന വായ്പകള്‍ക്ക് ഒരു ശതമാനം പലിശയിളവ് നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ്മുഖര്‍ജി അറിയിച്ചു. നിലവില്‍ പത്തു ലക്ഷം വരെയുള്ള വായ്പകള്‍ക്കാണ് ഒരു ശതമാനം ഇളവ് നല്‍കിവരുന്നത്.
25 ലക്ഷം രൂപവരെ വിലയുള്ള വീടുകള്‍ വാങ്ങുന്നതിനും ഈ വായ്പാ സബ്‌സിഡി ലഭിക്കും. വിലയുടെ പരിധി അഞ്ചു ലക്ഷം വര്‍ധിപ്പിച്ചാണ് 25 ലക്ഷമായി ഉയര്‍ത്തിയത്.
25 ലക്ഷം രൂപവരെയുള്ള വീടുകള്‍ക്ക് 15 ലക്ഷംവരെ വായ്പ എടുക്കുന്നവര്‍ക്ക് ഒരു ശതമാനം പലിശയിളവ് നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
കുറഞ്ഞ പലിശനിരക്കിലുള്ള ഭവനവായ്പ ലഭിക്കുന്നതിനുള്ള പരിധിയും 20 ലക്ഷത്തില്‍നിന്ന് 25 ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ വീടുകളുടെ വിലയില്‍ ഉണ്ടായിട്ടുള്ള വന്‍വര്‍ധനയുടെ പശ്ചാത്തലത്തിലാണിത്.
ഗ്രാമീണ മേഖലകളിലെ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭവനവായ്പ ലഭ്യമാക്കുന്നതിനുള്ള ഗ്രാമീണ ഭവന ഫണ്ട് നിലവിലുള്ള 2,000 കോടിയില്‍നിന്ന് 3,000 കോടിയായി ഉയര്‍ത്തുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.
സാമ്പത്തികമായി ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവരും കുറഞ്ഞ വരുമാനക്കാരും എടുക്കുന്ന ഭവനവായ്പകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി 'രാജീവ് ആവാസ് യോജന' പ്രകാരം 'മോര്‍ട്ടഗേജ് റിസ്‌ക്ക് ഗ്യാരണ്ടി ഫണ്ട്' സ്വരൂപിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കി.
ഒരേ സ്ഥാവരവസ്തുക്കളുടെ പേരില്‍ ഒരേ സമയം വിവിധ ബാങ്കുകളില്‍നിന്ന് വായ്പ സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ഇലക്‌ട്രോണിക് റജിസ്ട്രിക്ക് രൂപം നല്‍കുമെന്നും വരുന്ന മാര്‍ച്ച് 31ന് ഇത് പ്രാവര്‍ത്തികമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.