മൂന്ന് എന്റെ ഭാഗ്യനമ്പര്‍ - പ്രണബ്
Posted on: 28 Feb 2011
ന്യൂഡല്‍ഹി: മൂന്ന് തന്റെ ഭാഗ്യ നമ്പറായിട്ടാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി കരുതുന്നത്. അതുകൊണ്ടാണ് ബജറ്റില്‍ വകയിരുത്തിയ ഭൂരിഭാഗം തുകകളും മൂന്നില്‍ തുടങ്ങിയത്. ബജറ്റവതരണത്തിനിടെ പ്രണബ്തന്നെയാണ് മൂന്നിലുള്ള തന്റെ വിശ്വാസവും പദ്ധതി തുകകളെല്ലാം മൂന്നില്‍ തുടങ്ങുന്നതിന്റെ രഹസ്യവും വെളിപ്പെടുത്തിയത്.
കാര്‍ഷിക മേഖലയിലെ പുതിയ പദ്ധതികള്‍ക്ക് വകയിരുത്തിയത് 300 കോടി രൂപ വീതമാണ്. ''പുതിയ സംരംഭങ്ങളെല്ലാം 300 കോടിയില്‍ തുടങ്ങുന്നതെന്തുകൊണ്ടെന്ന് അംഗങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകാം. മൂന്നാണ് എന്റെ ഭാഗ്യ നമ്പര്‍''-അദ്ദേഹം പറഞ്ഞു. പ്രണബിന്റെ വെളിപ്പെടുത്തല്‍ കേട്ട് സ്പീക്കര്‍ മീരാ കുമാറിന് ചിരിപൊട്ടി.
300 കോടി മുതല്‍ 3000 കോടി രൂപവരെയാണ് വിവിധ പദ്ധതികള്‍ക്കായി പ്രണബ് വകയിരുത്തിയത്.