ബജറ്റ് അവതരണം ബഹളമില്ലാതെ
Posted on: 08 Mar 2011
ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റിനെ അപേക്ഷിച്ച് പ്രതിപക്ഷ പ്രതിഷേധമോ തടസ്സങ്ങളോ ഇല്ലാതെയാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. ഗൗരവത്തോടെ പ്രസംഗം വായിച്ച ധനമന്ത്രി ഇടയ്ക്ക് ചില സരസമായ പരാമര്‍ശങ്ങളും നടത്തി. 80 വയസ്സിനു മുകളിലുള്ളവരെ ഉള്‍പ്പെടുത്തി 'വെരി സീനിയര്‍ സിറ്റിസണ്‍' എന്ന വിഭാഗം പുതുതായി രൂപവത്കരിക്കുന്ന കാര്യം പറയുമ്പോള്‍ ''തനിക്ക് ആ പ്രായമായിട്ടില്ല'' എന്ന് ധനമന്ത്രി പറഞ്ഞത് അംഗങ്ങളെ ചിരിപ്പിച്ചു.
അങ്കണവാടി ജീവനക്കാരുടെ വേതനം സംബന്ധിച്ച് പ്രഖ്യാപനത്തെ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ ഡെസ്‌കിലടിച്ച് സ്വാഗതം ചെയ്തു.
കള്ളപ്പണം തടയുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ചപ്പോള്‍, നടപടികള്‍ക്ക് ശക്തിപോരാ എന്ന തരത്തില്‍ ചില പ്രതിപക്ഷാംഗങ്ങള്‍ ശബ്ദമുയര്‍ത്തി.
കാര്യമാത്രപ്രസക്തമായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. അധികം കവിതകളോ ഉദ്ധരണികളോ ഒന്നും പ്രസംഗത്തിലുണ്ടായിരുന്നില്ല.
ഇന്ത്യ താമസിയാതെ വികസിതരാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്.