Mathrubhumi Logo
  CentralBudget_2011_Heading

ഹരിത സാങ്കേതികവിദ്യയ്ക്ക് പ്രോത്സാഹനം

Posted on: 28 Feb 2011

ന്യൂഡല്‍ഹി: പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യയ്ക്ക് ബജറ്റില്‍ പ്രോത്സാഹനം. ദേശീയ ശുദ്ധ ഊര്‍ജ ഫണ്ടിന് ബജറ്റ് 200 കോടി രൂപ നീക്കിവെച്ചു. രാജ്യത്ത് ഗംഗ ഒഴികെയുള്ള ഏതാനും നദികളുടെയും തടാകങ്ങളുടെയും ശുചീകരണത്തിനായി മറ്റൊരു 200 കോടിയും നീക്കിവെച്ചിട്ടുണ്ട്.

വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ ബാറ്ററി ഇറക്കുമതിക്ക് ബജറ്റില്‍ നികുതിയിളവ് ലഭിച്ചത് ഇത്തരം വാഹനങ്ങളുടെ വില കുറയ്ക്കും. ഹൈഡ്രജന്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പത്തു ശതമാനം നികുതിയിളവ് നല്കിയിട്ടുണ്ട്. കസ്റ്റംസ് തീരുവ ഇളവ് ലഭിക്കുന്ന മറ്റൊരു വിഭാഗം മിശ്രസാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളാണ്. രാജ്യത്ത് ഈ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാന്‍, ഇതിനാവശ്യമായ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതിനും നികുതിയിളവ് ലഭിക്കും.

സൗരോര്‍ജ റാന്തലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പത്തു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു. സൗരസെല്ലുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചില ഘടകങ്ങളുടെ കസ്റ്റംസ് നികുതി എടുത്തുകളഞ്ഞിട്ടുണ്ട്.

അധികം വെള്ളം ഉപയോഗിക്കാതെ തുണി അലക്കാന്‍ കഴിയുന്ന സോപ്പുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കും. ഇതിനുവേണ്ട ക്രൂഡ് പാം സ്റ്റിയറിനെ കസ്റ്റംസ് നികുതിയില്‍ നിന്ന് ഒഴിവാക്കി. തുകല്‍ വ്യവസായത്തില്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്തവിധം തുകല്‍ സംസ്‌കരണത്തിനുവേണ്ട എന്‍സൈമിനെ നികുതിയില്‍ നിന്ന് ഒഴിവാക്കി.

റോഡുനിര്‍മാണത്തിന് ഉപയോഗിക്കുന്ന ജൈവഅസ്ഫാള്‍ട്ടിനെയും നികുതിയില്‍ നിന്ന് ഒഴിവാക്കി.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss