Mathrubhumi Logo
  CentralBudget_2011_Heading

വെല്ലുവിളികള്‍ നേരിടാന്‍ ഫലപ്രദം- പ്രധാനമന്ത്രി

Posted on: 28 Feb 2011



ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തികരംഗം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതിന് രാജ്യത്തെ പ്രാപ്തമാക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. ധന കമ്മി നേരിടുന്നതിനും നികുതി ക്രമീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു.

കള്ളപ്പണം വെളിപ്പെടുത്തുന്നതിന് സഹായകമായ പദ്ധതികള്‍ ബജറ്റില്‍ ഇല്ലല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ, മുമ്പ് അത്തരം പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കള്ളപ്പണം നേരിടുന്നതിന് വ്യവസ്ഥിതിയില്‍ സമഗ്ര പരിഷ്‌കരണം വേണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

'മികച്ച' ബജറ്റ് അവതരിപ്പിച്ച മന്ത്രി പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ''സാധ്യമായ ഏറ്റവും നല്ല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല''- പ്രധാനമന്ത്രി പറഞ്ഞു.

''സുസ്ഥിര വികസനത്തിനും പങ്കാളിത്ത വികസനത്തിനും ഊന്നല്‍ നല്കുന്ന ബജറ്റ് വിലക്കയറ്റം നിയന്ത്രിക്കാനും ലക്ഷ്യമിടുന്നു. വിദേശ മൂലധനനിക്ഷേപം ആകര്‍ഷിക്കാനും ബജറ്റില്‍ നിര്‍ദേശങ്ങളുണ്ട്''- ദൂരദര്‍ശന് നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss