ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു
Posted on: 28 Feb 2011
മുംബൈ: ഓഹരി വിപണി ദിവസത്തിലെ ഉയര്‍ന്ന നിലയില്‍ നിന്ന് താഴേക്ക് വീണെങ്കിലും നേട്ടം നിലനിര്‍ത്തി വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്‌സ് 122.49 പോയന്റ് നേട്ടത്തോടെ 17823.40 പോയന്റിലും നിഫ്റ്റി 29.70 പോയന്റ് നേട്ടത്തോടെ 5333.25 പോയന്റിലുമാണ് ക്ലോസ് ചെയ്തത്. ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ കുതിച്ചുയര്‍ന്ന സൂചികകള്‍ ദിവസത്തിന്റെ രണ്ടാം പകുതിയിലാണ് താഴോട്ട് പോയത്. ഒരവസരത്തില്‍ സെന്‍സെക്‌സ് 500ലേറെ പോയന്റ് മുന്നേറിയിരുന്നു.
17,811.08 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 18,296.53ലേക്ക് ഉയരുകയും 17,718.88വരെ താഴുകയും ചെയ്തു. 5,330.15 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5,477.00 വരെ മുന്നേറുകയും 5,308.60ലേക്ക് താഴുകയും ചെയ്തു.
ഇന്‍ഫ്രാസ്ട്രക്്ചര്‍, എഫ്.എം.സി.ജി മേഖലയിലെ ഓഹരികളും ഒ.എന്‍.ജ.സി, എസ്.ബി.ഐ, വിപ്രോ, മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ, മാരുതി, സറ്റര്‍ലൈറ്റ്, സണ്‍ഫാര്‍മ, എച്ച്.ഡി.എഫ്.സി എന്നീ ഓഹരികളുടെ മുന്നേറ്റമാണ് വിപണിയെ പിന്‍തുണച്ചത്.
ബജറ്റില്‍ ആഭ്യന്തര കമ്പനികള്‍ നല്‍കേണ്ട കോര്‍പറേറ്റ് നികുതിക്ക് മേലുള്ള സര്‍ചാര്‍ജ് 7.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചത് സൂചികകളെ പിന്‍തുണച്ചു. വിദേശ നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ അനുവദിച്ചതും വിപണിക്ക് അനുകൂലമായ നടപടികളായിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് കസ്റ്റംസ് തീരുവ അഞ്ച് ശതമാനം കുറച്ചതാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ക്ക് തുണയായത്. അതേസമയം, നികുതിയിലുള്ള വര്‍ധന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് തിരിച്ചടിയായി.