Mathrubhumi Logo
  CentralBudget_2011_Heading

കേന്ദ്ര ബജറ്റ്: സെന്‍സെക്‌സ് 500 പോയന്റ് കുതിച്ചു

Posted on: 28 Feb 2011

മുംബൈ: കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നു. ബജറ്റ് വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്തതും ചരക്കു സേവന നികുതി ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനവുമാണ് സൂചികകള്‍ക്ക് തുണയായത്. സെന്‍സെക്‌സ് 586.64 പോയന്റ് നേട്ടത്തോടെ 18287.55 പോയന്റിലും നിഫ്റ്റി 170.70 പോയന്റ് മുന്നേറി 5474.25 പോയന്റിലുമാണ് രാവിലെ 11.15ന് വ്യാപാരം തുടരുന്നത്.

17,811.08 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 18,269.33ലേക്കും 5,330.15ല്‍ തുടങ്ങിയ നിഫ്റ്റി 5,469.05ലേക്കും മുന്നേറി.

വിദേശ നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ അനുവദിച്ചതും കോര്‍പ്പറേറ്റ് ബോണ്ടുകളിലുള്ള ഇവരുടെ നിക്ഷേപം 4000 കോടി ഡോളറാക്കി ഉയര്‍ത്തിയതും സൂചികളുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായി. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയ നടപടികള്‍ വള മേഖലയിലെ ഓഹരികളുടെ വില ഉയര്‍ത്തി. ടാറ്റാ കെമിക്കല്‍സ്, ജി.എസ്.എഫ്.സി, ജി.എന്‍.എഫ്.സി, നാഷണല്‍ ഫെര്‍ട്ടിലൈസര്‍ എന്നീ ഓഹരികള്‍ 1.93 ശതമാനം മുതല്‍ 6.52 ശതമാനം വരെ ഉയര്‍ന്നു.

അടുത്ത രണ്ടു വര്‍ഷങ്ങളിലും സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇരട്ട അക്കത്തില്‍ ആയിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷത്തോടെ ശരാശരി പണപ്പെരുപ്പം കുറയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഏറ്റവും പുതിയ കണക്കനുസരിച്ച് ഡിസംബര്‍ പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനം 8.2 ശതമാനമാണ് സപ്തംബറില്‍ ഇത് 8.9 ശതമാനമായിരുന്നു.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss