Mathrubhumi Logo
  CentralBudget_2011_Heading

മൊബൈല്‍ ഫോണിന് വില കുറയും

Posted on: 28 Feb 2011

ന്യൂഡല്‍ഹി: പൊതുബജറ്റില്‍ ഏതാനും ഉത്പന്നങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ കുറച്ചിട്ടുണ്ട്. ഇതെത്തുടര്‍ന്ന് മൊബൈല്‍ ഫോണിനും ഡിവിഡിക്കും വില കുറയും. സിമന്റ്, സ്റ്റീല്‍, ചണം എന്നിവയക്കും വില കുറയും. വില കുറയുന്ന മറ്റ് ഉത്പന്നങ്ങള്‍: ഇങ്ക് ജെറ്റ് - ലേസര്‍ പ്രിന്ററുകള്‍, എല്‍ഇഡി ലൈറ്റുകള്‍, സിറിഞ്ച്, സൂചി, ഹോമിയോ മരുന്നുകള്‍, ചന്ദനത്തിരി, സാനിറ്ററി നാപ്കിന്‍, ഡയപേഴ്‌സ്, അലക്കുസോപ്പ്.

ഇലക്ട്രിക് കാറുകള്‍ക്കും സിനിമാനിര്‍മാണത്തിന് ആവശ്യമായ കളര്‍ ഫിലിമിനും വില കുറയും.

അസംസ്‌കൃത പട്ടുനൂലിന്റെ കസ്റ്റംസ് ഡ്യൂട്ടി 30ല്‍ നിന്നും 5 ശതമാനമായി കുറച്ചു. അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം എന്നിവയുടെ കേന്ദ്ര എക്‌സൈസ് തീരുവ ഒഴിവാക്കി. അതിനാല്‍ ഇവയ്ക്കും വില കുറയും.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss