വേണ്ടത് തിരുവനന്തപുരത്തേക്ക് ദിനംപ്രതി വണ്ടി -കേരള സമാജം
Posted on: 26 Feb 2011
ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥിരം ട്രെയിനായിരുന്നു ആവശ്യപ്പെട്ടിരുന്നതെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ പറഞ്ഞു.ബജറ്റില്‍ അനുവദിച്ച ബാംഗ്ലൂര്‍- എറണാകുളം പ്രതിവാരവണ്ടി യാത്രാപ്രശ്‌നത്തിന് പരിഹാരമാകില്ല. പുതുതായി അനുവദിച്ച ട്രെയിന്‍ തിരുവനന്തപുരത്തേക്ക് നീട്ടുന്നതിന് സമ്മര്‍ദം ചൊലുത്തും. കേരളത്തിലെ മുഴുവന്‍ എം.പി.മാര്‍ക്കും ഈ ആവശ്യമുന്നയിച്ച് നിവേദനം നല്കും. മലബാര്‍ യാത്രക്കാരെയും ബജറ്റില്‍ അവഗണിച്ചിരിക്കുകയാണ്. മലബാറിലേക്കുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് പുതിയ വണ്ടി അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. ബജറ്റ് ചര്‍ച്ചയില്‍ ഇക്കാര്യം കേരളത്തില്‍നിന്നുള്ള പ്രതിനിധികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ബാംഗ്ലൂരിലെ മുഴുവന്‍ മലയാളി സംഘടനകളുടെയും പിന്തുണയോടെ ബന്ധപ്പെട്ടവരില്‍ സമ്മര്‍ദം ചെലുത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.