Mathrubhumi Logo
  RailBudget2011_Head

റെയില്‍വേ ബജറ്റില്‍ മനം നിറഞ്ഞ് കര്‍ണാടകം

Posted on: 26 Feb 2011

കര്‍ണാടകത്തിന് 20 ട്രെയിനുകളും കോച്ച് ഫാക്ടറിയും

ബാംഗ്ലൂര്‍: എക്‌സ്​പ്രസ്സ് ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും വാരിക്കോരി നല്‍കി മമത ബാനര്‍ജി ജനപ്രിയ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ അതില്‍ വലിയൊരു പങ്ക് സംസ്ഥാനത്തില്‍ നിന്നുള്ള കേന്ദ്ര റെയില്‍വേ സഹമന്ത്രി കെ. എച്ച്. മുനിയപ്പ കര്‍ണാടകത്തിനും നല്‍കി. പുതിയതായി പ്രഖ്യാപിച്ച നൂറോളം ട്രെയിനുകളില്‍ 20 ഓളം വണ്ടികള്‍ കര്‍ണാടകത്തിന് സ്വന്തമായി.
കൂടാതെ കോലാറില്‍ കോച്ച് ഫാക്ടറിക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. ഇതിന് പുറമെ ഹുബ്ലി, ബാംഗ്ലൂര്‍ സിറ്റി, യശ്വന്തപുരം സ്റ്റേഷനുകളില്‍ വസ്ത്രം അലക്കുന്ന യൂണിറ്റിനും കരട് രൂപമായി. ഹുബ്ലി- ധാര്‍വാഡ് മേഖലയില്‍ പോളിടെക്‌നിക് കോളേജിനും തീരുമാനമായിട്ടുണ്ട്.
ആകെ പ്രഖ്യാപിച്ച 56 എക്‌സ്​പ്രസ്സ് ട്രെയിനുകളില്‍ എട്ടെണ്ണമാണ് കര്‍ണാടകത്തിനുള്ളത്. പുതിയ പാസഞ്ചര്‍ സര്‍വീസുകള്‍ കര്‍ണാടകത്തിനില്ലെങ്കിലും സംസ്ഥാനത്തിന് അനുകൂല കാലാവസ്ഥയുള്ള ഡെമു സര്‍വീസുകള്‍ വാരിക്കോരിയാണ് കര്‍ണാടകത്തിന് ലഭിച്ചിരിക്കുന്നത്. ആകെയുള്ള 22 ഡെമു സര്‍വീസുകളില്‍ ആറെണ്ണം കര്‍ണാടകത്തിലാണുള്ളത്. മെമു സര്‍വീസുകളില്‍ ഒരെണ്ണമാണ് കര്‍ണാടകത്തിനുള്ളത്.
അതേസമയം സംസ്ഥാനത്ത് നിലവിലോടുന്ന അഞ്ച് വണ്ടികളാണ് സംസ്ഥാനത്തിന് പുറത്തേക്ക് അല്ലാതെയും നീട്ടിയിരിക്കുന്നത്.
17 സ്ഥിരം വണ്ടികളുടെ ഓട്ടം വര്‍ധിപ്പിച്ചതും കര്‍ണാടകത്തിന് നേട്ടമാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ ജനശതാബ്ദിയും മംഗലാപുരം എസ്‌ക്പ്രസ്സും പ്രതിദിനമാക്കിയിരിക്കുകയാണ്.
പ്രഖ്യാപിച്ച എല്ലാ പ്രധാന സര്‍വീസുകളിലും കര്‍ണാടകത്തിന് വന്‍നേട്ടമാണ് ലഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
പുതിയ ലൈനുകളുടെ സര്‍വേയില്‍ കര്‍ണാടകത്തിന് വാരിക്കോരി ലഭിച്ചപ്പോള്‍ മൈസൂര്‍ തലശ്ശേരി, നഞ്ചന്‍കോട്-നിലമ്പൂര്‍ റോഡ് ലൈനുകളെുട സര്‍വേ നടത്താന്‍ തീരുമാനിച്ചതും മലയാളികള്‍ക്ക് കൂടി ഗുണകരമാകുമെന്നാണ് കണക്കാക്കുന്നത്.എന്നാല്‍ ഇവയുടെ ജോലികള്‍ എത്രകണ്ട് പുരോഗമിക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും ആശങ്കകളുണ്ട്.
അതേസമയം നിരവധി മലയാളികളുള്ള മൈസൂരിനും ബജറ്റ് നേട്ടം നല്‍കിയിട്ടുണ്ട്. മൈസൂര്‍-ബാംഗ്ലൂര്‍ രാജ്യറാണി പ്രതിദിന എക്‌സ്​പ്രസ്സ്, ബാംഗ്ലൂര്‍-മൈസൂര്‍-ഹാസന്‍ റൂട്ടിലെ ടൂറിസം സ്‌പെഷല്‍,
മൈസൂര്‍-ചെന്നൈ പ്രതിവാര എക്‌സ്​പ്രസ്സ്, യശ്വന്തപുരം-മൈസൂര്‍ പ്രതിദിന എക്‌സ്​പ്രസ്സ്, ഹൗറ-മൈസൂര്‍ പ്രതിവാര എക്‌സ്​പ്രസ്സ് എന്നിങ്ങനെ വാരിക്കോരിയാണ് മൈസൂരുകാര്‍ക്ക് വണ്ടി ലഭിച്ചിരിക്കുന്നത്.
കേരള- കര്‍ണാടക ബെല്‍റ്റില്‍ യാത്രക്കാര്‍ക്ക് നേട്ടമുണ്ടായില്ലെങ്കിലും സംസ്ഥാനത്തിന് വാരിക്കോരിയാണ് തീവണ്ടികളും മറ്റ് പദ്ധതികളും ലഭിച്ചിരിക്കുന്നത്.





ganangal


മറ്റു വാര്‍ത്തകള്‍

  12 3 »
Discuss