മധ്യപ്രദേശിലെ മലയാളികള്‍ക്ക് ഒന്നുമില്ല
Posted on: 26 Feb 2011
ഇന്‍ഡോറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ ഒരുതവണ മാത്രമുള്ള ട്രെയിന്‍ സര്‍വീസ് രണ്ടു തവണയെങ്കിലുമാക്കണമെന്ന മധ്യപ്രദേശ് മലയാളികളുടെ ആവശ്യം മമത കേട്ടില്ല. ഡല്‍ഹിയില്‍ നിന്ന് ഭോപ്പാല്‍ വഴിയുള്ള ട്രെയിനുകളില്‍ സീറ്റുകള്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. ഭോപ്പാലില്‍ നിന്ന് കൂടുതല്‍ കോച്ചുകള്‍ കേരള ട്രെയിനുകളില്‍ ഘടിപ്പിച്ചാല്‍ പ്രശ്‌നത്തിന് കുറച്ചൊക്കെ പരിഹാരമാകുമെന്ന് മമതയ്ക്ക് മധ്യപ്രദേശിലെ മലയാളികള്‍ നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും പ്രഖ്യാപനങ്ങളൊന്നുമില്ല. മൂന്നു ലക്ഷത്തില്‍പ്പരം മലയാളികള്‍ മധ്യപ്രദേശില്‍ കഴിയുന്നുണ്ട്. നാട്ടിലേക്ക് പോകാന്‍ ഇവര്‍ നരകയാതന അനുഭവിക്കുകയാണ്.