ഗുജറാത്ത് മലയാളികളോട് മമത
സജീവ് സി. നായര്‍ Posted on: 26 Feb 2011
അഹമ്മദാബാദ്: സംഘടിതശബ്ദത്തിന് കരുത്തുനല്‍കി ഗുജറാത്ത് മലയാളികള്‍ കാര്യം നേടി. ദീര്‍ഘനാളത്തെ പരിദേവനങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരമായി രണ്ട് പുതിയ ട്രെയിനുകള്‍കൂടി ഗുജറാത്ത് മലയാളികള്‍ക്ക് ലഭിച്ചു. വര്‍ഷങ്ങളായി പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന ഭാവ്‌നഗര്‍-കൊച്ചുവേളി എക്സ്പ്രസിന് ഒടുവില്‍ അനുമതിയായപ്പോള്‍ പോര്‍ബന്തര്‍ മലയാളികള്‍ക്കുവേണ്ടി ഗുജറാത്ത് മലയാളികള്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തിയപ്പോള്‍ അപ്രതീക്ഷിതപ്രഖ്യാപനത്തിലൂടെ ഗുജറാത്ത് മലയാളികള്‍ക്കായി പോര്‍ബന്തറില്‍നിന്നും കൊച്ചുവേളിക്ക് പുതിയ ട്രെയിന്‍കൂടി നല്‍കി മമതാബാനര്‍ജി പതിവുപോലെ ഗുജറാത്ത് മലയാളികള്‍ക്ക് പ്രിയങ്കരിയായി. ഇതോടെ ഗുജറാത്തില്‍നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ അടുത്തകാലത്ത് അനുവദിച്ചതെല്ലാം മമതയ്ക്കുമാത്രം അവകാശപ്പെട്ടതായി.
പുതിയ ട്രെയിനുകളായ ഭാവ്‌നഗര്‍-കൊച്ചുവേളി പോര്‍ബന്തര്‍-കൊച്ചുവേളിയും പനവേല്‍, മഡ്ഗാവ് വഴി ആഴ്ചയില്‍ ഒരുദിവസം ഒരേ സമയക്രമത്തിലാണ് ഓടുകയെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതോടെ ഗുജറാത്തില്‍നിന്നും കേരളത്തിലേക്ക് നിത്യേന ട്രെയിന്‍ എന്ന സ്വപ്നവും യാഥാര്‍ഥ്യമായേക്കും. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടുദിവസം ഗുജറാത്തില്‍നിന്നും കേരളത്തിലേക്ക് ട്രെയിന്‍ ഓടുന്നില്ല എന്ന കുറവ് ഇതോടെ പരിഹരിക്കപ്പെടും. പുതിയ ട്രെയിന്‍പ്രഖ്യാപനത്തെ ഗുജറാത്തിലെ മലയാളിസമൂഹം ആഹ്ലാദത്തോടെയാണ് എതിരേറ്റത്. ഉച്ചയോടെ പുതിയ തീവണ്ടിയെക്കുറിച്ചുള്ള വാര്‍ത്ത പരസ്പരം എസ്.എം.എസ്സിലൂടെ മലയാളിസംഘടനാ പ്രവര്‍ത്തകര്‍ ജനങ്ങളില്‍ എത്തിച്ചു. വൈകിട്ടോടെ സമാജം ഓഫീസുകളില്‍ പ്രവര്‍ത്തകര്‍ കൂട്ടംകൂടി മധുരവിതരണവും നടത്തി.
പുതിയ ട്രെയിനുകള്‍ യാഥാര്‍ഥ്യമായതിനു പിന്നില്‍ ഗുജറാത്ത് മലയാളികളുടെ കൂട്ടായ യത്‌നമാണ് പ്രധാന കാരണമെന്ന് ഫെഗ്മ പ്രസിഡന്റ് ജെ.കെ.നായര്‍ പറഞ്ഞു. മുന്‍കാല ഭരണസാരഥികള്‍ നിതാന്തപരിശ്രമം നടത്തിയതിന്റെ ഫലംകൂടിയാണ് ഈ ട്രെയിനുകള്‍. പുതിയ ഭരണസമിതി ചുമതലയേറ്റയുടന്‍ ഗുജറാത്ത് മലയാളികള്‍ക്കായി ശുഭവാര്‍ത്ത നല്‍കാന്‍ കഴിഞ്ഞതില്‍ അതിയായ ആഹ്ലാദമുണ്ടെന്ന് ജെ.കെ.നായര്‍ പറഞ്ഞു.പുതിയ ട്രെയിനുകള്‍ പ്രതീക്ഷിച്ചിരുന്നതായി ഫെഗ്മ മുന്‍പ്രസിഡന്റ് എം.വിജയകുമാറും ജനറല്‍ സെക്രട്ടറി ബി. ഷാജഹാനും പറഞ്ഞു. റെയില്‍വേ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദിന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി.തോമസ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ സഹായവും ഇതിന് പ്രേരകമായതായി അവര്‍ പറഞ്ഞു.
നിരന്തരമായി നടത്തിയ പരിശ്രമങ്ങള്‍ക്ക് പരിസമാപ്തിയാണ് ഇപ്പോള്‍ ലഭിച്ച പുതിയ ട്രെയിനുകളെന്ന് ഫെഗ്മ മുന്‍ ജനറല്‍സെക്രട്ടറി ജയേഷ് മേനോന്‍ അഭിപ്രായപ്പെട്ടു. ''ഇത് ഒരു റിലേ ഓട്ടമായിരുന്നു. ഗുജറാത്തിലെ നാനാഭാഗത്തുനിന്നുമുള്ള മലയാളികളുടെ സഹകരണവും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളും ഒത്തുചേര്‍ന്ന് നടത്തിയ ശ്രമം, അവരെ ക്രോഡീകരിച്ച് ഫെഗ്മ നടത്തിയ നീക്കങ്ങള്‍, വേണ്ടപ്പെട്ടവരെ വേണ്ടസമയത്ത് കണ്ട് കാര്യം സാധിക്കാന്‍ നടത്തിയ ശ്രമം ഇതെല്ലാമാണ് ഈ വിജയത്തിനു പിന്നില്‍'' -ജയേഷ് മേനോന്‍ പറയുന്നു. ഭാവ്‌നഗര്‍ ട്രെയിന്‍ യാഥാര്‍ഥ്യമാകാന്‍ ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടി വന്നെങ്കിലും ഇപ്പോള്‍ ഇത് ലഭിച്ചതില്‍ ആഹ്ലാദമുണ്ടെന്ന് ഫെഗ്മ മുന്‍പ്രസിഡന്റ് ഡോ. ജേക്കബ് മാത്യൂസ് അഭിപ്രായപ്പെട്ടു.
പുതിയ ട്രെയിനുകളെ സ്വാഗതംചെയ്തുകൊണ്ട് ഗുജറാത്തിലെ വിവിധസംഘടനകള്‍ കേന്ദ്രമന്ത്രിമാര്‍ക്ക് അഭിനന്ദനസന്ദേശങ്ങള്‍ അയച്ചു.