വിലക്കയറ്റം കുറയ്ക്കാന്‍ സഹായിക്കും -പ്രധാനമന്ത്രി
Posted on: 26 Feb 2011

ന്യൂഡല്‍ഹി: ചരക്കുകൂലിയും യാത്രാനിരക്കും വര്‍ധിപ്പിക്കേണ്ടെന്ന റെയില്‍വേ ബജറ്റിലെ തീരുമാനം വിലക്കയറ്റം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.
ഇത് സാധാരണക്കാരുടെ ബജറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യവികസനത്തിന്റെ സുപ്രധാനമേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മമതാ ബാനര്‍ജി ശ്രദ്ധപുലര്‍ത്തിയിട്ടുമുണ്ട്. ഇത് സമ്പദ്‌വ്യവസ്ഥ ത്വരപ്പെടുത്തുന്നതിന് സഹായിക്കും -അദ്ദേഹം പറഞ്ഞു.