Mathrubhumi Logo
  RailBudget2011_Head

സംസ്ഥാന പാതയിരട്ടിപ്പിക്കലിന് മൊത്തം 230 കോടി

Posted on: 26 Feb 2011

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ 230 കോടി രൂപയാണ് കേരളത്തിലെ പാതയിരട്ടിപ്പിക്കലിന് വകയിരുത്തിയിരിക്കുന്നത്.

* കോഴിക്കോട് - മംഗലാപുരം ലൈന്‍ ഇരട്ടിപ്പിക്കലിന് ഒരു കോടി രൂപ മാത്രം. പണി പൂര്‍ത്തിയാക്കാന്‍ 5.3 കോടി രൂപ കൂടി വേണ്ടിവരും.
* മുളന്തുരുത്തി - കുറുപ്പന്തറ, ചെങ്ങന്നൂര്‍- ചിങ്ങവനം റൂട്ടുകള്‍ക്ക് 50 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്.
*തിരുവനന്തപുരം ഡിവിഷനിലുള്ള ഒമ്പത് ലെവല്‍ ക്രോസ്സിങ്ങുകളില്‍ ആളെ വെക്കുന്നതിനും 50 ഇടങ്ങളില്‍ ഇന്റര്‍ ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും 1.2 കോടി അനുവദിച്ചു.
* കേരളത്തിലെ മേല്‍പ്പാലങ്ങള്‍ക്ക് 17.50 കോടി രൂപയാണ്.
* റോളിങ് സ്റ്റോക്ക് ഘടകങ്ങള്‍ നിര്‍മിക്കുന്നതിനു വേണ്ടി ആലപ്പുഴയില്‍ 85 കോടിയുടെ പ്ലാന്റ്; തുക വകയിരുത്തിയിട്ടില്ല.
* പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ പ്ലാറ്റ്‌ഫോം ഉയര്‍ത്തല്‍ തുടങ്ങിയ സൗകര്യങ്ങള്‍ക്കായി 40 ലക്ഷം രൂപ.
* കണ്ണൂര്‍, വടകര, തലശ്ശേരി, തിരൂര്‍ എന്നിവിടങ്ങളില്‍ യാത്രക്കാരുടെ സൗകര്യത്തിനായി 40 ലക്ഷം രൂപ.
* പാലക്കാട് മള്‍ട്ടി ഡിസിപ്ലിനറി ഡിവിഷനല്‍ ട്രെയിനിങ് സെന്ററിനായി 10 ലക്ഷം.


പുതിയ പാതയ്ക്ക് സര്‍വേ നടത്താന്‍ നിര്‍ദേശം കിട്ടിയവ:


1 തകഴിതിരുവല്ല, 2 കണ്ണൂര്‍-മട്ടന്നൂര്‍, 3 തിരുവല്ല-റാന്നി-പമ്പ,
4 കോഴിക്കോട്-ബേപ്പൂര്‍, 5 നഞ്ചന്‍കോഡ്-നിലമ്പൂര്‍,
6.തലശ്ശേരി-മൈസൂര്‍

പാതയിരട്ടിപ്പിക്കലില്‍ പോത്തന്നൂര്‍ പാലക്കാട് മൂന്നാം പാതയ്ക്കും, എറണാകുളംഷൊര്‍ണൂര്‍ നാലാം പാതയ്ക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.






ganangal


മറ്റു വാര്‍ത്തകള്‍

  12 3 »
Discuss