മമതയ്ക്ക് വഴങ്ങാതെ ആലപ്പുഴ
Posted on: 26 Feb 2011
ന്യൂഡല്‍ഹി: ബജറ്റ് പ്രസംഗത്തിനിടെ 'ആലപ്പുഴ' മന്ത്രി മമതാബാനര്‍ജിയെ കുഴക്കി. ആലപ്പുഴയെ ആലപ്പു'ജ'യായും ആലപ്പു'ഷ'യായും മമത ഉച്ചരിച്ചു. ആലപ്പുഴ എന്ന് കേരള എം.പി.മാര്‍ വിളിച്ചുപറഞ്ഞു. മുമ്പിത് ആലപ്പിയായിരുന്നു. ഇപ്പോള്‍ ആലപ്പു'ജ'യാണെന്ന് മന്ത്രി വീണ്ടും പറഞ്ഞത് മലയാളിയായ എം.പിമാരില്‍ ചിരി പടര്‍ത്തി.
പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി എന്തായിയെന്ന് ചോദിച്ച് എം.ബി.രാജേഷ് പ്രതിഷേധമുയര്‍ത്തി. കേരളത്തെ താന്‍ സ്‌നേഹിക്കുന്നതായും കോച്ച് ഫാക്ടറി തീര്‍ച്ചയായും സ്ഥാപിക്കുമെന്നും മന്ത്രി മറുപടി നല്‍കി.
പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി എന്തായിയെന്ന് ചോദിച്ച് എം.ബി.രാജേഷ് പ്രതിഷേധമുയര്‍ത്തി. കേരളത്തെ താന്‍ സ്‌നേഹിക്കുന്നതായും കോച്ച് ഫാക്ടറി തീര്‍ച്ചയായും സ്ഥാപിക്കുമെന്നും മന്ത്രി മറുപടി നല്‍കി.