Mathrubhumi Logo
  RailBudget2011_Head

കേരളത്തിന് 12 പുതിയ വണ്ടികള്‍

Posted on: 26 Feb 2011

പന്ത്രണ്ടു പുതിയ തീവണ്ടികളും ആലപ്പുഴയില്‍ വാഗണ്‍ ഫാക്ടറി എന്ന വാഗ്ദാനവുമാണ് തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന കേരളത്തിനു മുന്നില്‍ മമതാ ബാനര്‍ജിയുടെ തുരുപ്പുചീട്ടുകള്‍.

എന്നാല്‍, പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സംസ്ഥാനത്തിനകത്തെ റെയില്‍ ബന്ധമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല. പാലക്കാട് കോച്ച് ഫാക്ടറിയും കടലാസില്‍ തുടരും.

പുതിയ തീവണ്ടികള്‍ ഇവയാണ്: ബിലാസ്​പുര്‍ - എറണാകുളം എക്‌സ്​പ്രസ്സ്, എറണാകുളം ബാംഗ്ലൂര്‍ എക്‌സ്​പ്രസ്സ്, മംഗലാപുരം - പാലക്കാട് ഇന്‍റര്‍സിറ്റി, എറണാകുളം- ആലപ്പുഴ - കൊല്ലം മെമു, കൊല്ലം - നാഗര്‍കോവില്‍ മെമു, ഹൗറ - മംഗലാപുരം (പാലക്കാട് വഴി) പോര്‍ബന്തര്‍- കൊച്ചുവേളി എക്‌സ്​പ്രസ്സ്, ചെന്നൈ- പുതുച്ചേരി - തിരുവനന്തപുരം സ്റ്റുഡന്‍റ്‌സ് എക്‌സ്​പ്രസ്സ്, ദിബ്രുഗഢ് - തിരുവനന്തപുരം - കന്യാകുമാരി വിവേക് എക്‌സ്​പ്രസ്സ്, ചെന്നൈ- തിരുവനന്തപുരം തുരന്തോ, നിലമ്പൂര്‍ - തിരുവനന്തപുരം ലിങ്ക് എക്‌സ്​പ്രസ്സ്, ഭവ്‌നഗര്‍- കൊച്ചി എക്‌സ്​പ്രസ്സ്.

മറ്റു വാഗ്ദാനങ്ങള്‍


* നേമത്തും കോട്ടയത്തും പാസഞ്ചര്‍ ടെര്‍മിനലുകള്‍.

* കണ്ണൂര്‍ - മട്ടന്നൂര്‍, തലശ്ശേരി - മൈസൂര്‍ ലൈനുകളുടെ സര്‍വേ.

* ഹൈ സ്​പീഡ് പാസഞ്ചര്‍ കോറിഡോറുകളുടെ സാധ്യതാ പഠനത്തില്‍ ചെന്നൈ- ബാംഗ്ലൂര്‍ - കോയമ്പത്തൂര്‍ - എറണാകുളം റൂട്ടും. കേരളത്തില്‍ പണി തുടങ്ങുന്ന പുതിയ ലൈനുകള്‍ അങ്കമാലി - ശബരിമലയും തിരുനാവായ - ഗുരുവായൂരുമാണ്.

*അങ്കമാലി - ശബരിമല ലൈനിന് (116 കി.മി.) 550 കോടി രൂപ ചെലവ് വരുമെന്നാണ് പുതിയ എസ്റ്റേിമേറ്റ്. പുതിയ ബജറ്റില്‍ 83 കോടി രൂപ അനുവദിച്ചു. പണി പൂര്‍ത്തിയാക്കാന്‍ 379.6 കോടികൂടി വേണ്ടിവരും.

*തിരുനാവായ - ഗുരുവായൂര്‍ ലൈനിന് (35 കി.മീ) 6.66 കോടി. പണി പൂര്‍ത്തിയാക്കാന്‍ 96.8 കോടി കൂടി വേണ്ടി വരും.
*സംസ്ഥാന പാതയിരട്ടിപ്പിക്കലിന് മൊത്തം 230 കോടി.

* കോഴിക്കോട് - മംഗലാപുരം ലൈന്‍ ഇരട്ടിപ്പിക്കലിന് ഒരു കോടി രൂപ മാത്രം. പണി പൂര്‍ത്തിയാക്കാന്‍ 5.3 കോടി രൂപ കൂടി വേണ്ടിവരും.

* മുളന്തുരുത്തി - കുറുപ്പന്തറ, ചെങ്ങന്നൂര്‍- ചിങ്ങവനം റൂട്ടുകള്‍ക്ക് 50 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്.

*തിരുവനന്തപുരം ഡിവിഷനിലുള്ള ഒമ്പത് ലെവല്‍ ക്രോസ്സിങ്ങുകളില്‍ ആളെ വെക്കുന്നതിനും 50 ഇടങ്ങളില്‍ ഇന്‍റര്‍ ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും 1.2 കോടി അനുവദിച്ചു.

* കേരളത്തിലെ മേല്‍പ്പാലങ്ങള്‍ക്ക് 17.50 കോടി രൂപയാണ്.

*റോളിങ് സ്റ്റോക്ക് ഘടകങ്ങള്‍ നിര്‍മിക്കുന്നതിനു വേണ്ടി ആലപ്പുഴയില്‍ 85 കോടിയുടെ പ്ലാന്‍റ്; തുക വകയിരുത്തിയിട്ടില്ല.

* പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ പ്ലാറ്റ്‌ഫോം ഉയര്‍ത്തല്‍ തുടങ്ങിയ സൗകര്യങ്ങള്‍ക്കായി 40 ലക്ഷം രൂപ.

* കണ്ണൂര്‍, വടകര, തലശ്ശേരി, തിരൂര്‍ എന്നിവിടങ്ങളില്‍ യാത്രക്കാരുടെ സൗകര്യത്തിനായി 40 ലക്ഷം രൂപ.

* പാലക്കാട് മള്‍ട്ടി ഡിസിപ്ലിനറി ഡിവിഷനല്‍ ട്രെയിനിങ് സെന്‍ററിനായി 10 ലക്ഷം.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »
Discuss