റെയില്‍വേ ബജറ്റ് ഹൈലൈറ്റ്‌സ്
Posted on: 26 Feb 2011
* യാത്ര, ചരക്ക് കൂലിയില്‍ വര്‍ധനയില്ല
* ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നിരക്ക് കുറച്ചു, എ.സി. ക്ലാസ് ടിക്കറ്റിന് 20 രൂപയില്‍നിന്ന് 10 രൂപയാക്കി. മറ്റു ടിക്കറ്റുകള്‍ക്ക് 10 രൂപയില്‍നിന്ന് അഞ്ചു രൂപയാക്കി.
* ചരിത്രത്തിലെ ഉയര്‍ന്ന പദ്ധതിവിഹിതം 5 7,630 കോടി.
* വരുമാനം ഒരു ലക്ഷം കോടി കവിയും
* 56 പുതിയ എക്സ്പ്രസ് തീവണ്ടികള്‍, മൂന്ന് ശതാബ്ദി വണ്ടികളും ഒമ്പത് തുരന്തോ ട്രെയിനുകളും.
* 1,300 കിലോമീറ്റര്‍ പുതിയ റെയില്‍പ്പാത. 867 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കും. 1,017 കിലോമീറ്റര്‍ ഗേജ് മാറ്റം.
* പുതിയ റെയില്‍പാതയ്ക്കായി 9,583 കോടി.
* പുതിയ സൂപ്പര്‍ എ.സി. ക്ലാസ് തുടങ്ങുന്നു
* 236 റെയില്‍വേസ്റ്റേഷനുകള്‍ പുതുതായി 'ആദര്‍ശ്' പദവിയിലേക്ക്
* പാസഞ്ചര്‍ വണ്ടികളുടെ വേഗം മണിക്കൂറില്‍ 160-200 കിലോമീറ്ററാക്കുന്നതിനെക്കുറിച്ച് സാധ്യതാപഠനം.
* സമഗ്രവികസനത്തിനായി പ്രധാനമന്ത്രിയുടെ റെയില്‍വികാസ് പദ്ധതി.
* ജയ്പുര്‍-ഡല്‍ഹി, അഹമ്മദാബാദ്-മുംബൈ റൂട്ടുകളില്‍ എ.സി. ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വീസ്.
* സ്വാമി വിവേകാനന്ദന്റെ സ്മരണാര്‍ഥം നാല് 'വിവേക് എക്സ്പ്രസ്' വണ്ടികള്‍.
* രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ച് നാല് 'കവിഗുരു എക്സ്പ്രസ്' വണ്ടികള്‍.
* സംസ്ഥാനതലസ്ഥാനങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ച് 10 'രാജ്യറാണി' എക്സ്പ്രസ്സുകള്‍.
* വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ നാല് റൂട്ടുകളില്‍ 'ജന്മഭൂമി ഗൗരവ്' എക്സ്പ്രസ്സുകള്‍.
* 33 വണ്ടികളുടെ യാത്രാലക്ഷ്യം ദീര്‍ഘിപ്പിച്ചു.
* 17 വണ്ടികളുടെ സര്‍വീസുകളുടെ എണ്ണം കൂട്ടി.
* 107 പുതിയ റെയില്‍പ്പാതകളുടെ സര്‍വേ.
* 1,000 കിലോമീറ്റര്‍ റെയില്‍പ്പാത വൈദ്യുതീകരിക്കും.
* ഗ്രൂപ്പ്- സി, ഡി തസ്തികകളിലായി 1.75 ലക്ഷം ഒഴിവുകള്‍ നികത്തും. മാര്‍ച്ചോടെ 16,000 വിമുക്തഭടന്മാരെ റെയില്‍വേയില്‍ നിയമിക്കും.
* പതിനഞ്ച് പോളിടെക്‌നിക്കുകള്‍ തുടങ്ങും.
സുരക്ഷയ്ക്കായി
* തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള പ്രത്യേക സംവിധാനം (എ.സി.ഡി.) പുതിയ എട്ട് റെയില്‍വേ സോണുകളിലേക്കുകൂടി.
* പുകമഞ്ഞില്‍ സുരക്ഷിത യാത്രയ്ക്കായി വണ്ടികളില്‍ ജി.പി.എസ്. അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തും.
* റോഡ് യാത്രികര്‍ കുറഞ്ഞ ഭാഗങ്ങളില്‍ ആളില്ലാ ലെവല്‍ക്രോസ് ഒഴിവാക്കും.
* 200 മേല്‍പ്പാലങ്ങളും 325 സബ്‌വേകളും പണിയും.
* സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്‌പെഷല്‍ പാക്കേജായി രണ്ടു തീവണ്ടികളും രണ്ടു പദ്ധതികളും.
* അഖിലേന്ത്യാതലത്തില്‍ ഒറ്റനമ്പറിലുള്ള ഹെല്‍പ്‌ലൈന്‍.
* 2011-'12 'റെയില്‍ ഹരിതഊര്‍ജ വര്‍ഷ'മായി ആചരിക്കും.
* ഇതിന്റെ ഭാഗമായി സൗരോര്‍ജം, ജൈവഇന്ധനം തുടങ്ങിയവ കൂടുതലായി പ്രയോജനപ്പെടുത്തും.
* റെയില്‍വേ ഭവനങ്ങളിലേക്ക് 14 ലക്ഷം സി.എഫ്.എല്ലുകള്‍.