എറണാകുളത്തേക്ക് ഒരു പ്രതിവാര ട്രെയിന്‍ മാത്രം; മലബാറിനെ തഴഞ്ഞു
Posted on: 26 Feb 2011
ബാംഗ്ലൂര്‍: മലയാളികളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് തിരിച്ചടിയേല്‍പ്പിച്ചുകൊണ്ട് കേന്ദ്ര റെയില്‍വേ ബജറ്റില്‍ ബാംഗ്ലൂര്‍-കേരളം റൂട്ടില്‍ ഒരു തീവണ്ടി മാത്രം. മലബാര്‍ യാത്രക്കാരെ പൂര്‍ണമായി തഴഞ്ഞപ്പോള്‍ തെക്കന്‍ കേരളത്തിലേക്ക് കുറച്ച് ആശ്വാസമേകിക്കൊണ്ട് എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് ഒരു പ്രതിവാര വണ്ടി മാത്രമാണ് ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. അതേസമയം സര്‍വേ ലൈനുകളുടെ കാര്യത്തില്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലുമാക്കി. കാലാകാലങ്ങളായുള്ള ആവശ്യമായ നഞ്ചന്‍കോട്-നിലമ്പൂര്‍ , തലശ്ശേരി-മൈസൂര്‍ ലൈനുകളെ ഇത്തവണയും പുതിയ ലൈന്‍ സര്‍വേ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തെക്കന്‍ കേരളത്തിലേക്കുള്ള ഒരു വണ്ടി മാത്രമാണ് ബജറ്റില്‍ മലയാളികള്‍ക്കുള്ള ഏക ആശ്വാസം. ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു പ്രതിദിന വണ്ടിയായിരുന്നു മലയാളി യാത്രക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. ഇതിനുപകരം എറണാകുളം വരെ നീളുന്ന പ്രതിവാര് എക്‌സപ്രസ്സാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം പാലക്കാട്-മംഗലാപുരം റൂട്ടില്‍ ഒരു പ്രതിദിന ഇന്‍റര്‍സിറ്റി എക്സ്പ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൗറയില്‍ നിന്ന് പാലക്കാട് വഴി മംഗലാപുരത്തേക്ക് ഒരു പ്രതിവാര വണ്ടി (വിവേക് എക്സ്പ്രസ്സ്) മറ്റൊന്ന്. ഇവ രണ്ടും മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് കണക്കാക്കുന്നത്.
ആഴ്ചയില്‍ മൂന്നു ദിവസമുള്ള ബാംഗ്ലൂര്‍-കൊച്ചുവേളി, യശ്വന്ത്പുര്‍-കൊച്ചുവേളി ഗരീബ് രഥ് ഇത്തവണയും പ്രതിദിനമാക്കാത്തത് മലയാളികളുടെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയായി.
എന്നാല്‍ സര്‍വേ ലൈനുകളുടെ കാര്യത്തില്‍ ഇത്തവണയും അനിശ്ചിതാവസ്ഥയാണ്. മൈസൂരില്‍ നിന്നും നഞ്ചന്‍കോടില്‍ നിന്നുമുള്ള റെയില്‍വേ ലൈനുകളുടെ കരട് രൂപം മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഒട്ടേറെത്തവണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സര്‍വേ തുടങ്ങാന്‍ പോലുമുള്ള ഫണ്ട് മാറ്റിവെക്കാത്തതിനാല്‍ ഈ രണ്ടുലൈനുകളും കടലാസുപുലി മാത്രമായി തുടരും.