സി.കെ.ചന്ദ്രപ്പന്‍ കുഴഞ്ഞുവീണു
Posted on: 16 Jan 2011

കുമളി: പുല്ലുമേട് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന കുമളി സര്‍ക്കാര്‍ ആസ്പത്രിയിലെത്തിയ സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ ജനക്കൂട്ടത്തിനിടയില്‍ കുഴഞ്ഞുവീണു. ഉടനെതന്നെ അദ്ദേഹത്തെ തൊട്ടടുത്ത സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും പരിശോധനയില്‍ കാര്യമായ കുഴപ്പം കാണാഞ്ഞതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയില്‍ ഉറക്കമൊഴിഞ്ഞതും ശനിയാഴ്ച ഉച്ചവരെ ഭക്ഷണം ഒന്നും കഴിക്കാതിരുന്നതുമാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആസ്പത്രിയില്‍നിന്ന് പിരുമേട് ഗസ്റ്റ് ഹൗസിലെത്തി അല്പസമയം വിശ്രമിച്ചശേഷം ചന്ദ്രപ്പന്‍ തിരുവനന്തപുരത്തേക്ക് പോയി.