കളക്ടറുടെ മുന്നറിയിപ്പ് പോലീസ് അവഗണിച്ചു
Posted on: 16 Jan 2011

ജനവരി ഒന്‍പതിനാണ് കട്ടപ്പന ഡിവൈ.എസ്.പിക്ക് ടെലിഫോണിലും എസ്.പി, ഡിവൈ.എസ്.പി ഓഫീസുകളിലേക്ക്ഫാക്‌സ്‌വഴിയും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടതേയില്ല.
ജനവരി 8ന് പുല്ലുമേട്ടില്‍ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പിറ്റേന്നുതന്നെ കളക്ടര്‍ യോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിന് നിര്‍ദ്ദേശം നല്‍കി. വേണ്ടത്ര പോലീസിനെ നിയോഗിക്കുന്നതിനായി എസ്.പി.യെ വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ലെന്നും തുടര്‍ന്ന് കട്ടപ്പന ഡിവൈ.എസ്.പി.യെ വിളിച്ച് നിര്‍ദ്ദേശം നല്‍കിയെന്നും കളക്ടര്‍ 'മാതൃഭൂമി'യോടു പറഞ്ഞു. ഇതിനുപുറമെ, എസ്.പി., ഡിവൈ.എസ്.പി ഓഫീസുകളിലേക്ക് ഫാക്‌സ് സന്ദേശവും അയച്ചു. പീരുമേട്, വള്ളക്കടവ്, പുല്ലുമേട് എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കാനായിരുന്നു സന്ദേശം.പക്ഷെ,ഇതും നടപ്പായില്ല. പുല്ലുമേടു ഭാഗത്തെ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തണമെന്ന് പോലീസിലെ രഹസ്യാന്വേഷണവിഭാഗം വര്‍ഷങ്ങളായി റിപ്പോര്‍ട്ടുനല്‍കുന്നുണ്ടെങ്കിലും ഇതും അവഗണിക്കപ്പെട്ടു.