Mathrubhumi Logo
  sabarimal

ഭാഷ അറിയാത്തതും വലച്ചു

Posted on: 16 Jan 2011

കുമളി: ഭാഷ അറിയാന്‍ കഴിയാത്തത് പുല്ലുമേട് അപകടത്തില്‍പ്പെട്ട അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്‍മാരെ ഏറെ വലച്ചു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ കുമളി ഗവണ്‍മെന്റ് ആസ്​പത്രിയിലെത്തിച്ചപ്പോഴും ഉറ്റവരെ തേടിയെത്തിയവര്‍ക്ക് ഭാഷ അറിയാത്തത് പ്രശ്‌നമായി.കന്നടക്കാരും, തെലുങ്കുകാരും പറയുവാനുള്ളത് എങ്ങിനെ അവതരിപ്പിക്കുമെന്നറിയാതെ കുഴങ്ങി.
അതേ അവസ്ഥ തന്നെയായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ക്കും.
ബന്ധുക്കളെ കാണാനില്ലൊതെ വിഷമിക്കുന്ന അവസരത്തില്‍ ഇവര്‍ക്കുണ്ടായ ക്ഷോഭത്തിലും ഇവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതിന് പോലീസിനും ഭാഷ പ്രശ്‌നമായി.
കുമളിയിലെ ടൂറിസം രംഗത്തുള്ള ഗൈഡുമാര്‍ എത്തിയത് കുറച്ച് ആശ്വാസമായി.




ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss