അച്ഛനെയും മകളെയും വിധി തട്ടിയെടുത്തു
Posted on: 16 Jan 2011
കുമളി: തോപ്പുംപെട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവരുടെ ഒരേയൊരു ലക്ഷ്യം ശബരിമലയായിരുന്നു. ജനവരി 10നാണ് രാമകൃഷ്ണനും മകള്‍ നന്ദിനിയും കോയമ്പത്തൂര്‍ മടുമാതിരി തോപ്പുംപെട്ടി വീട്ടില്‍ നിന്ന് യാത്ര തിരിച്ചത്. മകരജ്യോതി കണ്ട് മനം നിറഞ്ഞ് മലയിറങ്ങിയപ്പോള്‍ അവരെ വിധി തട്ടിയെടുത്തു. അച്ഛന്റെയും മകളുടെയും ചേതനയറ്റ ശരീരം വരുന്നതും കാത്തിരിക്കുകയാണ് നാട്ടിലെ ബന്ധുക്കള്‍.