ഇവര്‍ക്ക് നഷ്ടപ്പെട്ടത് ഗുരുസ്വാമിയെയും മകനെയും
Posted on: 16 Jan 2011
കുമളി: സംഘത്തലവനായ ഗുരുസ്വാമിയെയും അദ്ദേഹത്തിന്റെ മകനെയും നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് ആന്ധ്രപ്രദേശിലെ മേധാകടിയയിലെ അയ്യപ്പസംഘം. മേധാകടിയയിലെ ഭജ്‌വല്‍ ഗ്രാമത്തില്‍നിന്നുള്ള സംഘത്തിന്റെ ഗുരുസ്വാമിയായ രാമചന്ദ്രനും (65), മകന്‍ അരുണ്‍കുമാറുമാണ് (20) പുല്ലുമേട് അപകടത്തില്‍ മരിച്ചത്.
28 പേരടങ്ങുന്ന സംഘമായിട്ടാണ് ഇവര്‍ ഇത്തവണ മകരസംക്രമ ദര്‍ശനത്തിനെത്തിയത്. ഗുരുസ്വാമിയായ രാമചന്ദ്രന്‍, മകന്‍ അരുണ്‍കുമാറിന്റെ കന്നിയാത്രതന്നെ മകരവിളക്ക് തൊഴാനായി മാറ്റിവച്ചു. തുടര്‍ന്ന് സംഘാംഗങ്ങള്‍ പുല്ലുമേട്ടിലെത്തി മകരജ്യോതി തൊഴുത് മടങ്ങുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് അച്ഛന്‍ വീഴുന്നതുകണ്ട് രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അരുണ്‍കുമാറും തിരക്കിനുള്ളില്‍ കുടുങ്ങി മരിക്കുന്നതെന്ന് സുഹൃത്തും സംഘാംഗവുമായ നരസിംഹ പറയുന്നു. ഗജ്പാല്‍ ഗവണ്‍മെന്റ് ഡിഗ്രി കോളേജിലെ അധ്യാപകനായ നരസിംഹ കുറച്ചുകാലമായി സ്ഥിരമായിരാമചന്ദ്രനോടൊപ്പമാണ് ശബരിമലയിലെത്തുന്നത്.പപ്പടം കച്ചവടക്കാരായ രാമചന്ദ്രന്റെയും അരുണ്‍ കുമാറിന്റെയും മരണം കുടുംബത്തിന് ആഘാതമായെന്ന് സംഘാംഗങ്ങള്‍ പറയുന്നു. ഗുരുസ്വാമിയുടെയും അദ്ദേഹത്തിന്റെ പ്രിയപുത്രന്റെയും ശവമഞ്ചം തിരികെ നാട്ടിലേക്കെത്തിക്കാനുള്ള ദുര്‍വിധിയോര്‍ത്ത് ഇവര്‍ കണ്ണീരൊഴുക്കുന്നു.