Mathrubhumi Logo
  sabarimal

ഉണ്ണികൃഷ്ണനെ തിരിച്ചറിയാന്‍ പാടുപെട്ടു

Posted on: 16 Jan 2011

കുമളി: അതിശക്തമായ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമെന്ന് തെളിയിക്കുന്നതായിരുന്നു തൃപ്പൂണിത്തുറ സ്വദേശി ഉണ്ണികൃഷ്ണ(47)ന്റെ മരണം.
തിക്കിലും തിരക്കിലുംപെട്ട് മറ്റുള്ളവരുടെ ചവിട്ടും ഇടിയുമേറ്റാണ് ഉണ്ണികൃഷ്ണന്‍ മരിച്ചത്. ഒറ്റപ്പെട്ടുപോയ ഉണ്ണികൃഷ്ണന്റെ മൃതദേഹം തിരിച്ചറിയാന്‍പോലും പറ്റാത്തവിധം വികൃതമായിരുന്നുവെന്ന് സംഘാംഗങ്ങള്‍ പറയുന്നു.
തൃപ്പൂണിത്തുറയില്‍നിന്ന് ഏഴംഗസംഘമാണ് ഉണ്ണികൃഷ്ണനോടൊപ്പം ശബരിമലയിലേക്കെത്തിയത്. ഇവരോടൊപ്പം വാഹനത്തിന്റെ ഡ്രൈവറായ സൂരജും പുല്ലുമേട്ടില്‍ വാഹനം പാര്‍ക്കുചെയ്ത് സംഘാംഗങ്ങളോടൊപ്പം മകരജ്യോതി തൊഴാനായി പോയി.
തിരികെവന്നപ്പോഴാണ് തിക്കിലും തിരക്കിലുംപെട്ട് ഉണ്ണികൃഷ്ണനെ കാണാതായത്. ഉണ്ണികൃഷ്ണന്റെ മൃതദേഹം തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അപകടത്തില്‍ ശരീരത്തിന് സാരമായ ക്ഷതമേറ്റതാണ് ഉണ്ണികൃഷ്ണനെ തിരിച്ചറിയാന്‍ സംഘാംഗങ്ങള്‍ക്ക് കഴിയാത്തതിന് കാരണം.
മൃതദേഹം വീണ്ടും പരിശോധിച്ച് കൈയിലെ ചരടും ശരീരത്തിലെ മറ്റടയാളങ്ങളും നോക്കിയാണ് ഉണ്ണികൃഷ്ണനെ തിരിച്ചറിഞ്ഞതെന്ന് വാഹനത്തിന്റെ ഡ്രൈവര്‍ സൂരജ് പറയുന്നു.




ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss