ദുരന്തമേട്
Posted on: 16 Jan 2011
102 മരണം
93 പേരെ തിരിച്ചറിഞ്ഞു
അപകട കാരണം തിക്കും തിരക്കും
കുമളി: രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ മരിച്ചത് മകരജ്യോതി കഴിഞ്ഞ് മലയിറങ്ങിയ 102 അയ്യപ്പഭക്തര്‍. പരിക്കേറ്റത് 64 പേര്‍ക്ക്. ഇതില്‍ 12 പേരുടെ നില ഗുരുതരം.
വെള്ളിയാഴ്ച രാത്രി പുല്ലുമേട്ടില്‍ നിന്ന് മകരജ്യോതി കണ്ട് മടങ്ങിയ ശബരിമല തീര്‍ത്ഥാടകര്‍ വെള്ളക്കടവ് ഉപ്പുപാറയില്‍ തിക്കിലും തിരക്കിലും പെടുകയായിരുന്നു. മരിച്ചവരില്‍ 93 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇവരില്‍ ആറു പേര്‍ മലയാളികളാണ്. 33 തമിഴ്‌നാട്‌സ്വദേശികളും 30 കര്‍ണാടകക്കാരും 22 ആന്ധ്രപ്രദേശുകാരും ഒരു ശ്രീലങ്കക്കാരനും മരിച്ചവരില്‍പ്പെടുന്നു. അഞ്ചുപേര്‍ കുട്ടികളാണ്.
തിക്കിലും തിരക്കിലുംപെട്ട് നിലത്തുവീണ് ചവിട്ടേറ്റാണ് എല്ലാവരും മരിച്ചത്. ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചതാണ് ഏറെപ്പേരുടെയും മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞു. ചിലരുടെ മുഖംപോലും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നുപോയി. മൃതദേഹങ്ങളുടെ എല്ലുകള്‍ തകര്‍ന്നനിലയിലാണ്.
സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും ഇവിടെ സംവിധാനമുണ്ടായിരുന്നില്ല.
മൂന്നുലക്ഷത്തോളം അയ്യപ്പഭക്തര്‍ തിങ്ങിക്കൂടിയ പുല്ലുമേട് മേഖലയില്‍ 50ല്‍ത്താഴെ പോലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടമുണ്ടായപ്പോള്‍ സംഭവസ്ഥലത്ത് രണ്ടു പോലീസുകാര്‍ മാത്രമാണുണ്ടായിരുന്നതെന്ന് തൊട്ടടുത്തുള്ള അയ്യപ്പസേവാസംഘം ക്യാമ്പ് ഓഫീസര്‍ എന്‍.വിജയബാബു പറഞ്ഞു.
പുല്ലുമേട്ടില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന സ്ഥലം തീരുന്നിടത്താണ് അപകടം നടന്നത്. ഇവിടെനിന്ന് വാഹനങ്ങള്‍ മുന്നോട്ടുനീങ്ങാതിരിക്കാന്‍ വനംവകുപ്പ് ചങ്ങല വലിച്ചുകെട്ടിയിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ മുതല്‍ അഴിച്ചിട്ടിരിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെ മകരജ്യോതിദര്‍ശനം കഴിഞ്ഞ് മടങ്ങാനൊരുങ്ങിയവര്‍ വാഹനങ്ങള്‍ക്കായി തിക്കിത്തിരക്കിയെത്തി. ഈ സമയം ഒരുജീപ്പും ഒരു ഓട്ടോറിക്ഷയും ആളെ കയറ്റാന്‍ മത്സരിച്ച് ജനക്കൂട്ടത്തിനിടയിലെത്തി. ജനത്തിരക്കില്‍ ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങിയപ്പോള്‍ അതിനോടുചേര്‍ന്നുനിന്നവര്‍ താഴെവീണു. ഇവരുടെ ശരീരത്തില്‍തട്ടി കൂടുതല്‍ പേര്‍ വീഴുകയും പിന്നാലെയെത്തിയ ആയിരങ്ങള്‍ ഇവരെ ചവിട്ടിമെതിക്കുകയുമായിരുന്നു. നിലത്തുകിടന്ന ചങ്ങലയില്‍ തട്ടിയും ആളുകള്‍ വീണു.
പുല്ലുമേടിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ വാഹനങ്ങള്‍ ഇവിടേക്ക് കടത്തിവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ചയുണ്ട്. ദുരന്തദിവസം ഇവിടെ മൂവായിരത്തോളം വാഹനങ്ങളുണ്ടായിരുന്നു. ഇവയ്ക്കിടയിലൂടെ തീര്‍ത്ഥാടകര്‍ക്ക് കടന്നുപോകാന്‍ കഴിയാതെവന്നത് ഉന്തിനും തള്ളിനും ഇടയാക്കി. വാഹനങ്ങളും ജനക്കൂട്ടവുംചേര്‍ന്ന് റോഡുഗതാഗതം തടസ്സപ്പെടുത്തിയതോടെ പരിക്കേറ്റവരെ ആസ്പത്രിയിലെത്തിക്കാന്പോലും മണിക്കൂറുകള്‍ വൈകി. ഇതും മരണസംഖ്യ കൂടാനിടയാക്കി. സംഭവസ്ഥലത്തുനിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനില്ലെങ്കിലും ആറോളംപേരെ കാണാനില്ലെന്ന് പരാതിയുണ്ട്. അപകടസമയത്ത് പരിഭ്രാന്തരായവര്‍ കൂട്ടംതെറ്റിയതാകാമെന്നാണ് നിഗമനം.
മരിച്ചവരില്‍ തിരിച്ചറിഞ്ഞ എല്ലാവരുടെയും മൃതദേഹങ്ങള്‍ കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആംബുലന്‍സുകളില്‍ അവരുടെ നാടുകളിലേക്കയച്ചു. അന്യസംസ്ഥാനക്കാരായ ചിലരുടെ മൃതദേഹം ഹെലികോപ്റ്ററുകളിലാണ് അയച്ചത്.