Mathrubhumi Logo
  sabarimal

പുല്ലുമേട്ടിലേത് വിളിച്ചുവരുത്തിയ അപകടം: ഉമ്മന്‍ചാണ്ടി

Posted on: 15 Jan 2011

കുമിളി: പുല്ലുമേട്ടിലേത് വിളിച്ചുവരുത്തിയ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. നിയന്ത്രണമില്ലാതെ വാഹനങ്ങളെയും തീര്‍ത്ഥാടകരെയും കടത്തിവിട്ടത് ദുരന്തത്തിന് ഇടയാക്കി. ശബരിമലയിലെ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ അലംഭാവം കാട്ടുന്നു. ശബരിമല മാസ്റ്റര്‍പ്ലാന്‍ എങ്ങുമെത്തിയില്ല എന്നത് ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ദുരന്തത്തില്‍ പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം കൂട്ടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുക പത്തുലക്ഷമായി ഉയര്‍ത്തണം. സുരക്ഷാ പാളിച്ച, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് അപകടത്തിനുകാരണം. ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss