പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് 60 ഡോക്ടര്‍മാര്‍
Posted on: 15 Jan 2011

കുമളി: വണ്ടിപ്പെരിയാര്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് 60 ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം. ഒരേസമയം 20 മൃതദേഹങ്ങളാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ശനിയാഴ്ച വൈകീട്ടോടെ മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി. രാവിലെ ഒന്‍പത് മുതലാണ് പോസ്റ്റുമോര്‍ട്ടം തുടങ്ങിയത്.
ഇതുവരെ 82 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സ്വദേശികളും ഒരു ശ്രീലങ്കന്‍ സ്വദേശിയും ഉള്‍പ്പെടുന്നു. 37 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വെള്ളിയാഴ്ച നടന്ന ദുരന്തത്തില്‍ 102 പേര്‍ മരിക്കുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.