ദുരന്തമുണ്ടായതു 12 വര്‍ഷത്തിനുശേഷം വീണ്ടും
Posted on: 15 Jan 2011

പമ്പ ബേസ് ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 53 പേരാണ് അന്നു മരിച്ചത്. ഇതില്‍ ഭൂരിഭാഗവും കേരളത്തിനു പുറത്തുനിന്നെത്തിയ തീര്‍ഥാടകരായിരുന്നു.
ആയിരക്കണക്കിനാളുകളാണു കുന്നുകളിലും കെട്ടിടങ്ങളിലും മരക്കൊമ്പുകളിലും വാഹനങ്ങള്‍ക്കു മുകളിലും തേങ്ങാക്കൂമ്പാരങ്ങള്‍ക്കുമേലുമൊക്കെ കയറിനിന്നു ജ്യോതീദര്‍ശനം നടത്തിയത്. ജ്യോതി കണ്ടുകഴിഞ്ഞു തീര്‍ഥാടകര്‍ പിരിയുമ്പോഴാണ് അപകടമുണ്ടായത്.
തിരക്കിനിടെ ഒരു കയര്‍ പൊട്ടുകയും ഒരു കുന്നിന്റെ വശങ്ങള്‍ ഇടിയുകയും ചെയ്തു. ഇതിനിടയില്‍ ഒരു തേങ്ങാക്കൂമ്പാരത്തിനുമേല്‍ കയറിനിന്നിരുന്നവര്‍ വഴുതിവീണതാണു ദുരന്തത്തിനിടയാക്കിയത്.
പിന്നീട് ഒരു ഇലക്ട്രിക് പോസ്റ്റിന്റെ സ്‌റ്റേ വയര്‍ പൊട്ടിയതും ഒരു ബസ്സിനുമേല്‍ കയറിനിന്നിരുന്നവര്‍ നില തെറ്റി വീണതും ദുരന്തത്തിന് ആക്കം കൂട്ടി.
എരുമേലിക്കടുത്ത് പമ്പാവാലിയില്‍ 2009 ഫിബ്രവരി 17ന് ബസ് മറിഞ്ഞ് 15 അയ്യപ്പന്മാരും കണമലയില്‍ ലോറി മറിഞ്ഞ് 2010 ജനവരി 12ന് 11 അയ്യപ്പന്മാരും മരിച്ചിരുന്നു.
ദുരന്തങ്ങളുമായി ജനവരി 14 വീണ്ടും
ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടങ്ങളില്‍ വെള്ളിയാഴ്ചത്തെ ദുരന്തത്തോടെ ജനവരി 14 വീണ്ടും.
1952 ജനവരി 14ന് സന്നിധാനത്ത് വെടിമരുന്നിന് തീപിടിച്ച് 64 പേര്‍ മരിച്ചതാണ് ആദ്യസംഭവം. ക്ഷേത്രത്തിനടുത്തു വെടിമരുന്ന് സൂക്ഷിച്ച ഷെഡ്ഡിന് ഉച്ചയ്ക്ക് 3.30നാണ് അന്ന് തീപിടിച്ചത്. പടക്കം പൊട്ടിയപ്പോള്‍ തെറിച്ച തീപ്പൊരി വെടിമരുന്നു ഷെഡ്ഡില്‍ ചെന്നു വീണാണ് അപകടമുണ്ടായത്. വളരെ അടുത്താണ് പൊട്ടിത്തെറി ഉണ്ടായതെങ്കിലും ക്ഷേത്രത്തിന് തീപിടിച്ചിരുന്നില്ല. ശബരിമല ക്ഷേത്രം ആരോ തീവെച്ചു നശിപ്പിച്ചതിനെ തുടര്‍ന്ന് പുനഃപ്രതിഷ്ഠ നടന്ന് ഏറെ നാള്‍ കഴിയും മുമ്പായിരുന്നു ഈ വെടിമരുന്ന് ദുരന്തമുണ്ടായത്. പരിക്കേറ്റവരെ അന്ന് പ്രഥമ ശുശ്രൂഷയ്ക്ക് പീരുമേട് മൗണ്ട് എസ്റ്റേറ്റിലേക്കാണ് ആദ്യം എത്തിച്ചത്. പിന്നീട് കോട്ടയം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ആസ്പത്രികളിലാണ് പ്രവേശിപ്പിച്ചത്. ഈ ദുരന്തത്തെ തുടര്‍ന്നാണ് സന്നിധാനത്തെ വെടിവഴിപാട് ക്ഷേത്രപരിസരത്തു നിന്ന് ദൂരേയ്ക്കു മാറ്റിയത്.
52 അയ്യപ്പന്മാര്‍ മരിച്ച പമ്പ ഹില്‍ടോപ്പിലെ ദുരന്തം 1999 ജനവരി 14നായിരുന്നു. നൂറോളം അയ്യപ്പന്മാരുടെ മരണവാര്‍ത്തയുമായി മറ്റൊരു ജനവരി 14ഉം വെള്ളിയാഴ്ച കടന്നുപോയി.
ശബരിമല നടുക്കത്തില്‍
ശബരിമല: മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരക്കിലമര്‍ന്നിരുന്ന സന്നിധാനത്തേക്ക് പുല്‍മേട്ടിലെ അപകടവാര്‍ത്തയെത്തിയത് പത്തുമണിയോടെയാണ്. വാഹനാപകടമെന്നും തിക്കും തിരക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നു. പതിനഞ്ചുപേര്‍ മരിച്ചെന്നാണ് ആദ്യം കേട്ടത്.സന്നിധാനം പോലീസ് അധികൃതര്‍ക്കുപോലും ആദ്യം കൃത്യമായ വിവരം കിട്ടിയില്ല. സന്നിധാനത്തെ പോലീസ് സേനയ്ക്ക് കീഴിലുള്ള പോലീസുകാര്‍ ആരും പുല്‍മേട്ടിലുണ്ടായിരുന്നില്ല.
പക്ഷേ, അപകടവാര്‍ത്ത അപ്പോഴും തീര്‍ഥാടകര്‍ക്കിടയിലേക്ക് പടര്‍ന്നില്ല. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം കാണാന്‍ അപ്പോഴും നിറഞ്ഞൊഴുകുകയായിരുന്നു വടക്കേനടയിലൂടെ തീര്‍ഥാടകര്‍. അപകടവിവരമറിയാതെ ദേവസ്വംബോര്‍ഡ്പ്രസിഡന്റ് അഡ്വ.എം.രാജഗോപാലന്‍നായര്‍ അംഗം പി.ശശിയും ഇതിനകം മലയിറങ്ങിത്തുടങ്ങിയിരുന്നു. പമ്പയിലേക്കുള്ള യാത്രക്കിടെയാണ് ഇവര്‍ ദുരന്തവാര്‍ത്തയറിഞ്ഞത്. ഉടന്‍തന്നെ അവര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.സന്നിധാനത്തുനിന്നുള്ള പോലീസ് സംഘം അപകടസ്ഥലത്തേക്ക് പോകാനൊരുങ്ങുന്നതായി ഇതിനകം വിവരം ലഭിച്ചു. വന്യമൃഗങ്ങളുള്ള പാതയായതിനാല്‍ പിന്നീട് ഈ നീക്കം ഉപേക്ഷിച്ചു. ഉരക്കുഴിക്ക് സമീപംപോലും കഴിഞ്ഞദിവസം ആനയിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പും ആരെയും പുല്‍മേട്ടിലേക്ക് പോകാന്‍ അനുവദിച്ചില്ല.
മരണസംഖ്യ ഇതിനകം ഭീതിദമായ നിലയിലേക്ക് വളര്‍ന്നിരുന്നു. വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന കിട്ടിയ വിവരമനുസരിച്ച് 43 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തലശ്ശേരിയില്‍നിന്ന് അപകടസ്ഥലത്തേക്ക് പുറപ്പെട്ടതായി ഇതിനകം സന്നിധാനത്ത് വിവരം ലഭിച്ചു.
പുല്‍മേട്ടിലെ അപകടത്തില്‍ പരിക്കേറ്റവര്‍
പുല്‍മേട്ടിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് വണ്ടിപ്പെരിയാര്‍ താലൂക്കാസ്പത്രിയില്‍ ചികിത്സയിലുള്ളവര്‍. മൈസൂര്‍ സ്വദേശികളായ ദോളാപൂര്‍ ബസരാജ്(23), മഹേഷ്(28), എന്‍.ജെ.സ്വാമി(28), സ്വദേശി വാസു(30), സുരേഷ്(27), യമനപ്പ(26), സതീഷ്(22), തമിഴ്‌നാട് ധര്‍മ്മപുരി ജഗനാഥന്‍(51), പാലക്കാട് നെന്മാറ കച്ചേരിപ്പാടം സുരേഷ്(32), കര്‍ണ്ണാടക സ്വദേശികളായ മഹേഷ്, ഭാസു, മുന്നുസ്വാമി, രോഹിത്(27), ജഗദീഷ്, ജഗന്‍, ചിന്നസ്വാമി, രംഗനാഥന്‍, ആന്ധ്രസ്വദേശിയായ സത്യമൂര്‍ത്തി.
ആന്ധ്രാ പടക്കാപുര്‍ത്തി സത്യറെഡ്ഡി, കര്‍ണ്ണാടക ഡാണാപൂര്‍ സ്വദേശി സുരേഷ് (28), ഡാണാപൂര്‍ സ്വദേശി ബസവരാജ (23), പൊടുകോട്ട സ്വദേശി ബോഗേഷ് (28), കപ്പാള്‍ സ്വദേശി വാസു (30), മൈസൂര്‍ മുത്തൂര്‍ സ്വദേശി എം.ജെ. സ്വാമി (30), ഡാണാപൂര്‍ സ്വദേശി ലോഹിത് (27), കടുപ്പെട്ടി സ്വദേശി ജഗദീഷ് (36), ജങ്കട്ടി സ്വദേശി യമുനപ്പ (26), ജാപ്പൂര്‍ സ്വദേശി സതീഷ് (22), പാലക്കാട് നെന്മാറ സ്വദേശി സുരേഷ് (23), തമിഴ്‌നാട് ധര്‍മ്മപുിരി സ്വദേശി ചിന്നസ്വാമി (30), ആനന്ദ് സ്വദേശി രംഗനാഥ് (24), പേപ്പാറപ്പെട്ടി സ്വദേശി ജഗന്‍ (51)3 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും 2 പേരെ തേനി മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.
തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചവര്‍: ചിന്നസ്വാമി, ജഗന്നാഥന്‍ (തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശികള്‍)
കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുള്ളവര്‍: വാസു, ഉത്തമന്‍, ഉണ്ണികൃഷ്ണന്‍ (തമിഴ്‌നാട് സ്വദേശികള്‍).