Mathrubhumi Logo
  sabarimal

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വണ്ടിപ്പെരിയാറിലേക്ക്

Posted on: 15 Jan 2011

പുല്ലുമേട്ടിലെ അപകടത്തില്‍ പരിക്കേറ്റ കൊച്ചയ്യപ്പന് വണ്ടിപ്പെരിയാര്‍ ആസ്‌പത്രിയില്‍ ചികിത്സ നല്‍കുന്നു


തിരുവനന്തപുരം: ദുരന്തമുണ്ടായ സ്ഥലത്തേക്ക് വെള്ളിയാഴ്ച രാത്രിതന്നെ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും കുതിച്ചു. മന്ത്രിമാരായ തോമസ് ഐസക്, പി. കെ. ശ്രീമതി, വി. സുരേന്ദ്രന്‍ പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡി. ജി. പി. ജേക്കബ് പുന്നൂസ് എന്നിവരും വനം, ആരോഗ്യ വകുപ്പ് മേധാവികളും വണ്ടിപ്പെരിയാറിലേക്ക് പുറപ്പെട്ടു.

സമീപത്തുള്ള കട്ടപ്പന, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആസ്​പത്രികളില്‍ അടിയന്തര ചികിത്സയ്ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ഇടുക്കിയിലെ ദുരന്ത നിവാരണസേനാംഗങ്ങള്‍ എന്നിവരും സംഭവസ്ഥലത്തേക്ക് നീങ്ങി.

മനുഷ്യസാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നടത്തണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ രാത്രിയായതിനാലും ദുര്‍ഘടമായ കാനനപാതയായതിനാലും രക്ഷാപ്രവര്‍ത്തനം എത്രത്തോളം നടത്താനാകുമെന്ന ഭയവും സര്‍ക്കാരിനുണ്ട്. സൈന്യത്തിന്റെ സേവനവും വ്യോമസേനയെ ഉപയോഗിച്ചുള്ള അകാശനിരീക്ഷണവും രക്ഷാപ്രവര്‍ത്തനവും നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നു. എന്നാല്‍ രാത്രിയില്‍ സേനയ്ക്ക് അവിടെ എത്തിപ്പെടാന്‍ തന്നെ ബുദ്ധിമുട്ടായതിനാല്‍ ശനിയാഴ്ച രാവിലെയോടെയേ ഇക്കാര്യത്തില്‍ തീരുമാനമാകൂ. ഈ റൂട്ടിലേക്കുള്ള ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

അപകടത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാഗാന്ധി, ഗവര്‍ണര്‍ ആര്‍. എസ്. ഗവായ് എന്നിവര്‍ അനുശോചിച്ചു. കേരള മോചനയാത്ര താത്കാലികമായി അവസാനിപ്പിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സംഭവസ്ഥലത്തേക്ക് പോയി. അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ 0471 - 2331639 എന്ന കണ്‍ട്രോള്‍റൂം നമ്പരില്‍ അറിയാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.കുമിളി പോലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂം നമ്പര്‍:04869 222049.


മരണാനന്തര ചെലവുകള്‍ ദേവസ്വം ബോര്‍ഡ് വഹിക്കും


ശബരിമല: പുല്ലുമേട്ടില്‍ അപകടത്തില്‍ മരിച്ചവരുടെ മരണാനന്തര കര്‍മ്മങ്ങള്‍ക്കും പരിക്കേറ്റവരുടെ ചികിത്സയ്ക്കും വരുന്ന ചെലവുകള്‍ ദേവസ്വം ബോര്‍ഡ് വഹിക്കുമെന്ന് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ അറിയിച്ചു. പുല്ലുമേട്, അപകട ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുന്ന സ്ഥലമല്ല.

ദുരന്തസ്ഥലത്ത് സൈന്യം എത്തും

തിരുവനന്തപുരം: ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാനായി സൈന്യത്തിന് പ്രതിരോധമന്ത്രി എ. കെ. ആന്റണി നിര്‍ദേശം നല്‍കി. അവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമൂലം സൈനികര്‍ക്ക് ശനിയാഴ്ച പുലര്‍ച്ചെയോടെ മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താനാവൂയെന്ന് കരുതുന്നു.

മുഖ്യമന്ത്രിയുടെ ശനിയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. അദ്ദേഹവും ശനിയാഴ്ച സംഭവസ്ഥലത്തേക്ക് പോകും. ദുരന്തമുണ്ടായ സ്ഥലത്തേക്ക് വെള്ളിയാഴ്ച രാത്രിതന്നെ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും കുതിച്ചു. മന്ത്രിമാരായ തോമസ് ഐസക്, പി. കെ. ശ്രീമതി, വി. സുരേന്ദ്രന്‍ പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡി. ജി. പി. ജേക്കബ് പുന്നൂസ് എന്നിവരും വനം, ആരോഗ്യ വകുപ്പ് മേധാവികളും വണ്ടിപ്പെരിയാറിലേക്ക് പുറപ്പെട്ടു. സമീപത്തുള്ള കട്ടപ്പന, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആസ്​പത്രികളില്‍ അടിയന്തര ചികിത്സയ്ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കി.

അപകടത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, ഗവര്‍ണര്‍ ആര്‍. എസ്. ഗവായ് എന്നിവര്‍ അനുശോചിച്ചു. കേരള മോചനയാത്ര താത്കാലികമായി അവസാനിപ്പിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സംഭവസ്ഥലത്തേക്ക് പോയി.




ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss