മുഖ്യമന്ത്രി കുമളിയിലെത്തി
Posted on: 15 Jan 2011

മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, വി.സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംഭവസ്ഥലത്തുണ്ട്. കേരള മോചനയാത്ര തത്കാലം നിര്‍ത്തിവെച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിരസഹായമായി സര്‍ക്കാര്‍ 5,000 രൂപ വീതം നല്‍കും. ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ അവരുടെ വീട്ടിലെത്തിക്കും. പരിക്കേറ്റവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും. പോലീസിന്റെ വാര്‍ത്താവിനിമയബന്ധം പുന:സ്ഥാപിച്ചിട്ടുണ്ട്.