Mathrubhumi Logo
  sabarimal

മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ കേന്ദ്രസഹായം

Posted on: 15 Jan 2011


ന്യൂഡല്‍ഹി: ശബരിമല അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ കേന്ദ്രസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ദുരന്തത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ദുരന്തത്തില്‍ അനുശോചിച്ചിട്ടുണ്ട്.

മരിച്ച തമിഴ്‌നാട് സ്വദേശികളുടെ ആശ്രിതര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 20,000 രൂപ വീതം സഹായം ലഭിക്കും. മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഒരു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സഹായം മന്ത്രിസഭ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഇടുക്കി കളക്ടറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss