ലീഡര്‍ക്ക് ഡല്‍ഹിയും വിടചൊല്ലി
Posted on: 24 Dec 2010
ന്യൂഡല്‍ഹി: വിടപറഞ്ഞ കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയുമായ കെ. കരുണാകരന് ഡല്‍ഹിയുടെ അന്ത്യാഞ്ജലി. രാഷ്ട്രീയ-സമൂഹികരംഗത്തെ പ്രഗല്ഭരടക്കം നൂറുകണക്കിന് പേരാണ് കേരളഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാപിച്ച കരുണാകരന്റെ ഛായാചിത്രത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അതികായകനായിരുന്ന കരുണാകരന്റെ സ്വാധീനവും ജനമനസ്സുകളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനവും വിളിച്ചോതുന്ന അന്ത്യോപചാരച്ചടങ്ങിനാണ് ഡല്‍ഹി സാക്ഷ്യംവഹിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്, സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള, സി.പി.ഐ. ദേശീയ നേതാക്കളായ ഡി. രാജ, ആനി രാജ, കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചന്ദ്രശേഖര്‍, നാഫെഡ് ചെയര്‍മാന്‍ സി.വി. ആനന്ദബോസ്, മുന്‍ ഡി.ജി.പി. ഉപേന്ദ്രവര്‍മ, മുന്‍ ചീഫ് സെക്രട്ടറി നീലഗംഗാധരന്‍ തുടങ്ങി രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ കേരളഹൗസിലെത്തി കരുണാകരന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതാണ് കേരളഹൗസിലെത്തിയ ആദ്യ നേതാവ്. രാവിലെ 11നെത്തിയ ഷീലാദീക്ഷിത് കരുണാകരന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പചക്രം അര്‍പ്പിച്ചു. കരുണാകരന്‍ രാഷ്ട്രത്തിലെ മഹനീയ നേതാവായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ എഴുതി. അതിലുപരി അടിയുറച്ച കോണ്‍ഗ്രസ് നേതാവായിരുന്നു. സ്വയം സമര്‍പ്പിതനും ഏവര്‍ക്കും പ്രോത്സാഹനം പകരുന്നതുമായ കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹമെന്നും ഷീലാദീക്ഷിത് അനുസ്മരിച്ചു.
മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കരുണാകരന്റെ മരണം വലിയ നഷ്ടമുണ്ടാക്കിയെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു. കേരളം ദേശീയ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത നേതാക്കളില്‍ മുന്‍നിരക്കാരനാണ് കരുണാകരനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫിഷറീസ് ഡയറക്ടറും ധനകാര്യ സെക്രട്ടറിയുമായിരുന്നപ്പോള്‍ കരുണാകരനുമായി അടുത്തുപ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായെന്ന് കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.വേഗത്തില്‍ തീരുമാനമെടുക്കുന്നതിലും കാര്യങ്ങള്‍ ഉടനടി നടപ്പാക്കുന്നതിലും കരുണാകരന്‍ മാതൃകയാണ്. മറ്റുള്ളവരോടുള്ള വിശ്വസ്തതയിലും നൈതികതയിലും കരുണാകരന്‍ മുന്നിട്ടുനിന്നെന്ന് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
കരുണാകരന്റെ മരണം രാഷ്ട്രീയരംഗത്ത് തീരാനഷ്ടമാണെന്നും കേരളത്തെയും രാഷ്ട്രത്തെയും സ്വയംസമര്‍പ്പിതനായി സേവിച്ച മതേതര നേതാവായിരുന്നു അദ്ദേഹമെന്നും ഡി. രാജ അനുശോചന സന്ദേശത്തില്‍ എഴുതി. ഏവര്‍ക്കും ലീഡറും പലര്‍ക്കും ചവിട്ടുപടിയുമായ കെ. കരുണാകരന്‍ സമകാല രാഷ്ട്രീയ സമൂഹത്തിലെ മഹാശില്പമായിരുന്നുവെന്ന് സി.വി. ആനന്ദബോസ് പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കൊപ്പം ലീഡര്‍ എന്നും നിലകൊണ്ടെന്ന് മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
സോണിയാഗാന്ധിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ മാധവന്‍ ഭട്ടതിരിപ്പാട്, കെ. വിജയന്‍ പിള്ള, ബിശ്വാസ് മെഹ്ത, ഓംചേരി എന്‍.എന്‍. പിള്ള, ഡി.പി.സി.സി. സെക്രട്ടറി കെ.എന്‍. ജയരാജ്, ഡി.പി.സി.സി. സൗത്ത് ഇന്ത്യന്‍ സെല്‍ അധ്യക്ഷന്‍ പി.പി. രവീന്ദ്രന്‍, ഡി.പി.സി.സി. ഇന്‍ഡസ്ട്രീസ് സെല്‍ സെക്രട്ടറി ഹരി നായര്‍, നിര്‍വാഹക സമിതിയംഗം സി.കേശവന്‍കുട്ടി, എ.ഐ.വൈ.എഫ്. ദേശീയ വൈസ്പ്രസിഡന്റ് ഡോ. ജിനു സക്കറിയ ഉമ്മന്‍, കെ. മാധവന്‍ നായര്‍ തുടങ്ങിയവര്‍ കേരളഹൗസിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു.
ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാധാരണക്കാരായ ഡല്‍ഹി മലയാളികളും സംഘടനാപ്രതിനിധികളും ഇതില്‍ പങ്കാളികളായി. കെ. കരുണാകരനുമായി അടുത്തബന്ധം പുലര്‍ത്തിയ കേരളഹൗസിലെ ജീവനക്കാരും ദുഃഖം തളംകെട്ടിനിന്ന അന്തരീക്ഷത്തില്‍ നേതാവിന്റെ ഛായാചിത്രത്തിന് മുന്നില്‍ നമ്രശിരസ്‌കരായി നിന്നു.